കാസര്‍കോട്: നാട്ടില്‍ കാരുണ്യം കാത്ത് കഴിയുന്നവര്‍ക്ക് ഇത്തവണയും റമദാനില്‍ ദുബായ്-നെല്ലിക്കുന്ന് ജമാഅത്തിന്റെ കാരുണ്യം. 169 കുടുംബങ്ങള്‍ക്കാണ് ധനസഹായ വിതരണം ചെയ്തത്. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ്-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞാമു തൈവളപ്പ് പള്ളി കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജിക്ക് ധനസഹായ തുക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. പള്ളികമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, എ.എം. ഫവാസ്, ഷാഫി കോട്ട്, എന്‍.യു. ഇബ്രാഹിം, കൊളങ്കര അബ്ദുല്‍ റഹ്‌മാന്‍ ഹാജി, പൂരണം മുഹമ്മദലി, ലത്തീഫ് കോട്ട് സംബന്ധിച്ചു.