ദുബായ്: കോവിഡ് കൊടുമ്പിരിക്കൊണ്ട കാലയളവില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് സന്നദ്ധ സേവനത്തിറങ്ങിയ ദേര നൈഫിലെ വളണ്ടിയര്‍മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘നൈഫ് ഫെസ്റ്റ് സീസണ്-2’ന്റെ ഭാഗമായി വിവിധ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വ്യവസായിക, വിദ്യാഭ്യാസ രംഗങ്ങളിലെ മികച്ച സേവനങ്ങളും മാധ്യമ രംഗത്തെ മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് പുരസ്കാരങ്ങള്‍.
കെ.പി മുഹമ്മദ്, ഷംസുദ്ദീന് മാണിക്കോത്ത്, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ് (ബിസിനസ്), എം.സി.എ നാസര്‍, ജലീല്‍ പട്ടാമ്പി, അരുണ്‍ പാറാട്ട്, ശരത്ത്, അര്‍ഫാസ്, മിനി പത്മ, തന്‍സി ഹാഷിര്‍ (മാധ്യമം), സലാം പാപ്പിനിശ്ശേരി, അബ്ദുസമദ് തിരുന്നാവായ, ചാക്കോ ഊളക്കാടന്‍ (ജീവകാരുണ്യം-സാംസ്കാരികം) എന്നിവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. 26ന് ഞായറാഴ്ച വൈകിട്ട് അബൂ ഹയ്ല് സ്കൗട്ട് മിഷന് ഗ്രൗണ്ടില്‍ ഒരുക്കുന്ന നൈഫ് ഫെസ്റ്റ് വേദിയില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.