കെ.എം.സി.സിയുടെ സേവനങ്ങള്‍ നാടിന് മുതല്‍ക്കൂട്ട്-എകെഎം അഷ്‌റഫ് എംഎല്‍എ

പുത്തിഗെ: സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെഎംസിസി എന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്ന കെഎംസിസി നാടിന് ഒരു മുതല്‍ക്കൂട്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു. ദുബായ് മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ നാലാമത് ബൈത്തുറഹ്‌മ പുത്തിഗെ പഞ്ചായത്തിലെ പാടലടുക്കയില്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. […]

പുത്തിഗെ: സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെഎംസിസി എന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുന്ന കെഎംസിസി നാടിന് ഒരു മുതല്‍ക്കൂട്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു.
ദുബായ് മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ നാലാമത് ബൈത്തുറഹ്‌മ പുത്തിഗെ പഞ്ചായത്തിലെ പാടലടുക്കയില്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ബൈത്തുറഹ്‌മ കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ തുറന്നു കൊടുത്തു. ബാപ്പലിപൊന്നം ഖത്തീബ് നസ്‌റുദ്ധിന്‍ ബദ്‌റി പ്രാര്‍ത്ഥന നടത്തി. എം അബ്ദുല്ല മുഗു വീട്ടുടമക്ക് താക്കോല്‍ കൈമാറി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വിപി അബ്ദുല്‍ ഖാദര്‍, മണ്ഡലം സെക്രട്ടറി എം അബ്ബാസ്, എം അബ്ദുല്ല മുഗു, സെഡ് എ കയ്യാര്‍, സെഡ് എ മൊഗ്രാല്‍, ഗഫൂര്‍ ഏരിയാല്‍, അബ്ദുല്‍റഹ്‌മാന്‍ കോട്ട, അഷ്‌റഫ് പാവൂര്‍, കെ മമ്മു കണ്ണൂര്‍, എം എച്ച് എ അബ്ദുല്‍റഹ്‌മാന്‍, ഇസ്മായില്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല, കണ്ടത്തില്‍ ഹനീഫ് സീതാംഗോളി, ആസിഫ് അലി കന്തല്‍, ഇ കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി പ്രസംഗിച്ചു. മൊയ്തീന്‍ പാടലഡുക്ക, മന്‍സൂര്‍ ആനക്കല്‍, ഇബ്രാഹിം നല്‍ക, മജീദ് റെഡ് ബുള്‍, എം ജി എ റഹ്‌മാന്‍ മൊഗ്രാല്‍, അസീസ് സാഗ്, അസിസ് പള്ളത്തിമാര്‍, ഹമീദ് കക്കളം, സാക്കിര്‍ ബായാര്‍, അന്ത്രു മുഖാരികണ്ടം, സഹദ് അംഗടിമുഗര്‍, ഷംസു കുബണൂര്‍, സാബിത്ത് ഉറുമി, അശ്‌റഫ് കണ്ണൂര്‍, കെപി മുഹമ്മദ് മുഗുറോഡ്, ഷിനാന്‍ ഉറുമി, ശരീഫ് പാടലഡുക്ക, മുജീബ് കെഎം, അയാസ് പാടലടുക്ക, അഫ്‌സല്‍ ഉറുമി, കമറുദ്ദീന്‍ പാടലഡുക്ക, സിദ്ദിഖ് ഒളമുഗര്‍ സംബന്ധിച്ചു. മുനീര്‍ ഉറുമി സ്വാഗതവും ബഷീര്‍ പേരാല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it