മികവു കാട്ടിയവര്‍ക്ക് ദുബായ് മലബാര്‍<br>കലാ സാംസ്‌കാരിക വേദിയുടെ ആദരം

കുമ്പള: നാടിനും സമൂഹത്തിനും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ മികവുകാട്ടിയവരെ അഭിനന്ദിക്കാന്‍ മുന്നോട്ടുവന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു.മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സി.ബി.എസ്.ഇ പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം നേടിയ പ്രാര്‍ത്ഥന, ജീവ കാരുണ്യ പ്രവര്‍ത്തകനും മസ്‌ക്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ട്രഷററുമായ അബൂ റോയല്‍ എന്നിവരെ ആദരിക്കാന്‍ ആരിക്കാടി കെ.പി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'ഓണനിലാവ്-2022' പരിപാടി […]

കുമ്പള: നാടിനും സമൂഹത്തിനും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ മികവുകാട്ടിയവരെ അഭിനന്ദിക്കാന്‍ മുന്നോട്ടുവന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സി.ബി.എസ്.ഇ പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം നേടിയ പ്രാര്‍ത്ഥന, ജീവ കാരുണ്യ പ്രവര്‍ത്തകനും മസ്‌ക്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ട്രഷററുമായ അബൂ റോയല്‍ എന്നിവരെ ആദരിക്കാന്‍ ആരിക്കാടി കെ.പി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച 'ഓണനിലാവ്-2022' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ഡി.വൈ.എസ്.പി വി.വി മനോജ് മുഖ്യാതിഥിയായിരുന്നു. എ.കെ ആരിഫ് അധ്യക്ഷതവഹിച്ചു. ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ബ്ലോക്ക് മെമ്പര്‍ സുകുമാരന്‍ കുതിരപ്പാടി, ടി.എ ശാഫി, മജീദ് തെരുവത്ത്, ബി.എ റഹ്മാന്‍ ആരിക്കാടി, യൂസുഫ് ഉളുവാര്‍, അസീസ് പെര്‍മൂദെ, സെഡ്.എ മൊഗ്രാല്‍, ഖയ്യും മാന്യ, ലക്ഷമണ പ്രഭു, രവി പൂജാരി, സത്താര്‍ ആരിക്കാടി, ടി.എം ശുഹൈബ്, ഇബ്രാഹിം ബത്തേരി, അബ്ബാസ്, മുഹമ്മദ് അബ്‌കോ, റിയാസ് മൊഗ്രാല്‍, എം.ജി.എ റഹ്മാന്‍, ആസിഫ് കരോട, ലത്തീഫ് ഉളുവാര്‍, ഐ. മുഹമ്മദ് റഫീഖ്, ബി.എന്‍ മുഹമ്മദലി സംബന്ധിച്ചു.

Related Articles
Next Story
Share it