കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു

കാസര്‍കോട്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കലാ-കായിക മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ നിറ സാന്നിധ്യങ്ങളായ നാല് പേര്‍ക്കുള്ള പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. ജനാര്‍ദ്ദന നായക് സി.എച്ച്, ഡോ. സഹ്‌റത്ത് മുനാസ മൊഹിനുദ്ദീന്‍, മുഹമ്മദ് മൊയ്തീന്‍ അയ്യൂര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഗസ്റ്റ് രണ്ടാം വാരം […]

കാസര്‍കോട്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കലാ-കായിക മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ നിറ സാന്നിധ്യങ്ങളായ നാല് പേര്‍ക്കുള്ള പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡോ. ജനാര്‍ദ്ദന നായക് സി.എച്ച്, ഡോ. സഹ്‌റത്ത് മുനാസ മൊഹിനുദ്ദീന്‍, മുഹമ്മദ് മൊയ്തീന്‍ അയ്യൂര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആഗസ്റ്റ് രണ്ടാം വാരം കാസര്‍കോട് നടക്കുന്ന ആദരസ്പര്‍ശം ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഖൈറുല്‍ ബറായ സയ്യദി കരുണക്കടല്‍ മുഹമ്മദി എന്ന നവ മാധ്യമങ്ങളില്‍ താരംഗമായി മാറിയ പട്ടുപാടിയ ശ്രുതി രമേശിനെയും കുടുബത്തെയും ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ള, ഭാരവാഹികളായ എം. എ. ഖാലിദ്, ബഷീര്‍ പള്ളിക്കര, പ്രോഗ്രാം കോഡിനേറ്റര്‍മാരായ, നാസര്‍ മൊഗ്രാല്‍, ബി.എ റഹ്‌മാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it