ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി റമദാന്‍ സൗഹൃദ സംഗമം നടത്തി

കുമ്പള: വിശുദ്ധ റമദാനില്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ അവശതകള്‍ കണ്ടറിഞ്ഞു സ്വന്തനമേകാനും സമൂഹത്തിന്റെ സര്‍വ്വ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയവരെ അനുമോദിക്കാനും മുന്നോട്ട് വരുന്ന ദുബായി മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കുമ്പോല്‍ ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചെര്‍ക്കളം തുളുനാടിന്റെ ഇതിഹാസം എന്ന ശീര്‍ഷകത്തില്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അല്‍ഫലാഹ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ സൗഹാര്‍ദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് […]

കുമ്പള: വിശുദ്ധ റമദാനില്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ അവശതകള്‍ കണ്ടറിഞ്ഞു സ്വന്തനമേകാനും സമൂഹത്തിന്റെ സര്‍വ്വ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയവരെ അനുമോദിക്കാനും മുന്നോട്ട് വരുന്ന ദുബായി മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കുമ്പോല്‍ ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചെര്‍ക്കളം തുളുനാടിന്റെ ഇതിഹാസം എന്ന ശീര്‍ഷകത്തില്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അല്‍ഫലാഹ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ സൗഹാര്‍ദ്ദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. സയ്യിദ് യഹ്‌യ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഡോ. ദിവാകര്‍ റൈ, ഡോ. ശാക്കിര്‍ അലി, ഡോ. ഹസന്‍ ശിഹാബ്, മജീദ് പച്ചമ്പല, ബിലാല്‍ ആരിക്കാടി, മറിയം ജന്നത്ത് മര്‍ജാന, അബ്ദുല്‍ മുനവ്വിര്‍ എന്നിവരെ മുസ്‌ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, എം.ബി യൂസഫ്, അസീസ് മരിക്ക, നാസര്‍ ചെര്‍ക്കളം, ഹാജി പി.കെ മുസ്തഫ, ഗഫൂര്‍ എരിയാല്‍, ഇബ്രാഹിം ഹാജി കുണിയ, എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. ബി.എ റഹ്‌മാന്‍ ആരിക്കാടി അനുമോദകരെ പരിചയപ്പെടുത്തി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി.ബി, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ് പറ, പഞ്ചായത്ത് അംഗം യൂസഫ് ഉളുവാര്‍, അന്‍വര്‍ മാഷ്, ടി.എം ഷുഹൈബ്, കബീര്‍ ചെര്‍ക്കളം, അസീസ് കളത്തൂര്‍, ഇബ്രാഹിം ഖലീല്‍ അക്കാദമി, സിദ്ദീഖ് ദണ്ഡഗോളി, അന്‍വര്‍ കോളിയടുക്കം, കമറുദ്ധിന്‍ തളങ്കര, ഹുസൈന്‍ ഉളുവാര്‍, നിസാം ചോനമ്പാടി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍ സംസാരിച്ചു.

Related Articles
Next Story
Share it