ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി എ പ്ലസ് മീറ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

കല്ലങ്കൈ: കുമ്പള പഞ്ചായത്ത് പരിധിയില്‍ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. കല്ലങ്കൈ സണ്‍റോക്ക് റസ്റ്റോറന്റില്‍ പ്ലസ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മുന്നേറ്റം കൊണ്ടുമാത്രമേ ഉന്നത പദവികള്‍ അലങ്കരിക്കാന്‍ കഴിയുകയുള്ളുവെന്നും വിദ്യ ആര്‍ജിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കന്‍ അടക്കമുള്ള ലോക […]

കല്ലങ്കൈ: കുമ്പള പഞ്ചായത്ത് പരിധിയില്‍ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. കല്ലങ്കൈ സണ്‍റോക്ക് റസ്റ്റോറന്റില്‍ പ്ലസ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മുന്നേറ്റം കൊണ്ടുമാത്രമേ ഉന്നത പദവികള്‍ അലങ്കരിക്കാന്‍ കഴിയുകയുള്ളുവെന്നും വിദ്യ ആര്‍ജിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കന്‍ അടക്കമുള്ള ലോക പ്രശസ്തരായ പ്രതിഭകളുടെ അനുഭവങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിച്ചു.
എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ ഇന്ത്യന്‍ മീഡിയ ഫ്രാറ്റേണിറ്റി പ്രസിഡണ്ട് കെ.എം അബ്ബാസ് പ്രഭാഷണം നടത്തി. ബെസ്റ്റ് ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കളം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ഉപഹാരം നല്‍കി ആദരിച്ചു. കെ.എം.സി.സി ദുബായ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈര്‍ തളങ്കര, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഫൂറ, ബി. എ റഹ്‌മാന്‍ ആരിക്കാടി, നസീമ ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാരന്‍ കുതിരപ്പാടി, സി.വി ജെയിംസ്, ഹനീഫ് പാറ, പഞ്ചായത്ത് അംഗം സുലോചന, വി.പി അബുല്‍ ഖാദര്‍, ടി. എം ഷുഹൈബ്, മജീദ് തെരുവത്ത്, അസീസ് കളത്തൂര്‍, എം.പി ഖാലിദ്, ഖലീല്‍ മാസ്റ്റര്‍, സെഡ്.എ മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, ജഅ്ഫര്‍ മൊഗ്രാല്‍, അലിമാവിനകട്ട സംബന്ധിച്ചു. സത്താര്‍ ആരിക്കാടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it