പ്രവാസികള്‍ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാന്‍ മുന്നോട്ടു വരണം-യഹ്‌യ തളങ്കര

ദുബായ്: പ്രവാസികളായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഒന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവര്‍ വെറും കയ്യോടെ മടങ്ങി പോകുന്നത് ഇന്ന് സര്‍വ്വ സാധാരണയായിരിക്കയാണെന്ന് യുഎഇ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുമുള്ള സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളെയും ഉള്‍പ്പെടുത്തി പ്രവാസ ലോക പരിണാമം, അത്യാഹിത സേവനങ്ങള്‍ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ദി വേവ് ലീഡേഴ്സ് […]

ദുബായ്: പ്രവാസികളായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഒന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവര്‍ വെറും കയ്യോടെ മടങ്ങി പോകുന്നത് ഇന്ന് സര്‍വ്വ സാധാരണയായിരിക്കയാണെന്ന് യുഎഇ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുമുള്ള സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളെയും ഉള്‍പ്പെടുത്തി പ്രവാസ ലോക പരിണാമം, അത്യാഹിത സേവനങ്ങള്‍ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ദി വേവ് ലീഡേഴ്സ് കോണ്‍ക്ലേവ്- 2021 പഠന ക്ലാസ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിച്ചവര്‍ ഇന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിക്കുന്നു. വരും കാലങ്ങളില്‍ ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ജീവിതത്തില്‍ ചിട്ടകള്‍ കൊണ്ട് വരികയും അച്ചടക്കത്തോടെ ജീവിക്കുകയും ചെയ്താല്‍ മാത്രമേ സന്തുലിതമായ ഭാവി നമുക്ക് കെട്ടിപ്പെടുക്കാന്‍ സ്സാധ്യമാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ മുഖ്യപ്രഭാഷണം നടത്തി.
യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ പ്രസംഗിച്ചു. ദുബായ് കെഎംസിസി നടത്തുന്ന അത്യാഹിത സേവനങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയര്‍ ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബെരിക്ക ക്ലാസ് എടുത്തു.

ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ ഭാരവാഹികളായാ ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ നാലാം വാതുക്കല്‍, ജനറല്‍ സെക്രട്ടറി റൗഫ് കെജിഎന്‍, ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദിഖ്, ആരിഫ് ചെരുമ്പ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ യൂസഫ് ഷേണി, സൈഫുദീന്‍ മൊഗ്രാല്‍, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി റഷീദ് പടന്ന പഞ്ചായത്തു മുന്‍സിപ്പല്‍ ഭാരവാഹികളായ അസിഎസ് കമാലിയ, ഹാരിസ് ബ്രദേഴ്‌സ്, അസ്‌കര്‍ ചൂരി, ഖലീല്‍ ചൗക്കി, നാസര്‍ പാലക്കൊച്ചി, സത്താര്‍ നാരമ്പാടി, റസാഖ് ബദിയടുക്ക, റൗഫ് അറന്തോട്, സിദ്ദിഖ് കുമ്പഡാജെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, മുനീഫ്, ഷാഫി ചെര്‍ക്കള, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍ ഐപിഎം ഇബ്രാഹിം ദുബായ് കെഎംസിസി വളണ്ടിയര്‍ അംഗങ്ങളായ ഷാഫി കണ്ണൂര്‍, കബീര്‍ വയനാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സകരിയ ദാരിമി പ്രാര്‍ത്ഥന നടത്തി. ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it