ദുബായ് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ ആസ്പത്രിക്ക് ടി.വി കൈമാറി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള ടി.വി ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കി. കാസര്‍കോട് സി.എച്ച് സെന്ററുമായി സഹകരിച്ച് നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനറല്‍ ആസ്പത്രിയിലേക്ക് ടി.വി നല്‍കിയത്.കെ.എം.സി.സി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് സുഹൈര്‍ യഹ്‌യ തളങ്കര ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമദിന് ടി.വി കൈമാറി. ജനറല്‍ ആസ്പത്രി ഫോറന്‍സിക് സര്‍ജന്‍ ഡോ. അംജത് കുട്ടി, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സി.എച്ച് […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള ടി.വി ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കി. കാസര്‍കോട് സി.എച്ച് സെന്ററുമായി സഹകരിച്ച് നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനറല്‍ ആസ്പത്രിയിലേക്ക് ടി.വി നല്‍കിയത്.
കെ.എം.സി.സി മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് സുഹൈര്‍ യഹ്‌യ തളങ്കര ആസ്പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമദിന് ടി.വി കൈമാറി. ജനറല്‍ ആസ്പത്രി ഫോറന്‍സിക് സര്‍ജന്‍ ഡോ. അംജത് കുട്ടി, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സി.എച്ച് സെന്റര്‍ കോഡിനേറ്റര്‍ അഷ്‌റഫ് എടനീര്‍, നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ്, പൊതുപ്രവര്‍ത്തകരായ മാഹിന്‍ കുന്നില്‍, ഹക്കീം അജ്മല്‍ തളങ്കര, ഫിറോസ് അട്ക്കത്ത്ബയല്‍, ഹാരിസ് ബെദിര, അഷ്ഫാഖ് തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജലീല്‍ തുരുത്തി, റഷീദ് ഗസ്സാലിനഗര്‍, അന്‍വര്‍ പള്ളം, നവാസ് തുരുത്തി സംബന്ധിച്ചു.

Related Articles
Next Story
Share it