ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഇബ്രാഹിം ബേരിക്ക പ്രസി.

ദുബായ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റും 2024-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളിഗെയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൗണ്‍സില്‍ മീറ്റില്‍ മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീര്‍ ബേരിക്ക സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. ഇസ്മായില്‍ മൊഗ്രാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇബ്രാഹിം […]

ദുബായ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റും 2024-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളിഗെയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കൗണ്‍സില്‍ മീറ്റില്‍ മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീര്‍ ബേരിക്ക സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. ഇസ്മായില്‍ മൊഗ്രാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ബേരിക്ക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അംഗത്വമെടുത്ത 1689 മെംബര്‍മാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 65 കൗണ്‍സിലര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. റിട്ടേണിംഗ് ഓഫീസര്‍ ഹനീഫ ടി.ആര്‍ നിരീക്ഷകന്മാരായ റഷീദ് ഹാജി, കെ. പി അബ്ബാസ് കളനാട് എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭാരവാഹികളായി ഇബ്രാഹിം ബേരിക്ക പ്രസിഡണ്ടും സൈഫുദ്ദീന്‍ കെ.എം ജനറല്‍ സെക്രട്ടറിയും മന്‍സൂര്‍ മര്‍ത്ത്യാ ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടുമാരായി അലി സാഗ്, സലാം പടലട്ക, യൂസഫ് ഷേണി, അമാന്‍ തലേക്കള, അഷ്ഫാഖ് കാറോട, മുഹമ്മദ് കളായി എന്നിവരെയും സെക്രട്ടറിമാരായി മുനീര്‍ ബേരിക്ക, അഷ്റഫ് ക്ലാസിക്, ഖാലിദ് കാണ്ടല്‍, മൊയ്ദീന്‍ എന്‍.ബി കണ്ണൂര്‍, റാസിഖ് മച്ചംപാടി, ശിഹാബ് പേരാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മഹ്മൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂര്‍, മന്‍സൂര്‍ മര്‍ത്ത്യ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it