ദുബായ് കെ.എം.സി.സി ബൈത്തുറഹ്‌മ ഭവനത്തിന് തറക്കല്ലിട്ടു

ബദിയടുക്ക: മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിജിസിസി കെഎംസിസിയുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ തറക്കല്ലിട്ടു. ബദിയടുക്ക പഞ്ചായത്തിലെ കാടമന മാടത്തടുക്കയിലെ വിധവയുടെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നേരത്തെ നാല് വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ബദിയടുക്ക നിവാസികള്‍ക്ക് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വീസ് സമ്മാനിച്ചതും കോവിഡ് സമയത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് […]

ബദിയടുക്ക: മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിജിസിസി കെഎംസിസിയുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ ഭവന നിര്‍മ്മാണത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ തറക്കല്ലിട്ടു. ബദിയടുക്ക പഞ്ചായത്തിലെ കാടമന മാടത്തടുക്കയിലെ വിധവയുടെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നേരത്തെ നാല് വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ബദിയടുക്ക നിവാസികള്‍ക്ക് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വീസ് സമ്മാനിച്ചതും കോവിഡ് സമയത്ത് നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കിയതും ഇതേ കമ്മിറ്റിയാണ്. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബദറുദ്ദീന്‍ താസിം, ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, ജോ. സെക്രട്ടറി ഹമീദ് പള്ളത്തടുക്ക, ഹസൈനാര്‍ സഖാഫി പെരഡാല, മൂസല്‍ ഫൈസി, റഫീക്ക് കേളോട്ട്, ഇഖ്ബാല്‍ ഫുഡ്മാജിക്, ഹമീദ് കെടഞ്ചി, അഷ്‌ക്കര്‍ കോരിക്കാര്‍, ഹമീദ് ബാറക്ക, ഹനീഫ് ചാളക്കോട്, ഹൈദര്‍ കുടുപ്പംകുഴി, ഷരീഫ് പാടലടുക്ക, യൂസഫ് പിലാവ്മൂല, ഇഖ്ബാല്‍ കാടമന, മുസ്തഫ കാടമന, മുഹമ്മദ് മാടത്തടുക്ക, അബൂബക്കര്‍ മാടത്തടുക്ക, യൂസഫ് മാടത്തടുക്ക, ത്വയ്യിബ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it