കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കുന്ന തക്ഫീന്‍ പദ്ധതിക്ക് തുടക്കമായി. ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യത്തിനായുള്ള കിറ്റുകളും മയ്യിത്ത് പരിപാലനത്തിനുള്ള തുണികളും സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് തക്ഫീന്‍.
കാസര്‍കോട് വി.പി ടവറില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹാരിസ് ബ്രദേര്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് തുരുത്തി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മൂസ ബി. ചെര്‍ക്കള, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, കെ.എം. ബഷീര്‍, അഡ്വ. വി.എം മുനീര്‍, സഹീര്‍ ആസിഫ്, എ.എ. അസീസ്, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, അന്‍വര്‍ ചേരങ്കൈ, എം.എച്ച്. ഖാദര്‍, മമ്മു ചാല, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, സൈനുദ്ധീന്‍ തുരുത്തി, അഷ്ഫാക്ക് തുരുത്തി, ഹസൈനാര്‍ തോട്ടുംഭാഗം, സര്‍ഫ്രാസ് പട്ടേല്‍, ശിഹാബ് നായന്മാര്‍മൂല, ഹസന്‍ പതിക്കുന്നില്‍, ബഷീര്‍ ചേരങ്കൈ, നവാസ് തുരുത്തി, സുഹൈല്‍ പടിഞ്ഞാര്‍, ഹാരിസ് കണ്ടത്തില്‍ പ്രസംഗിച്ചു. ഹമീദ് ബെദിര നന്ദി പറഞ്ഞു.