നഗരസഭയില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെക്കാനുള്ള തുക ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കും

ദുബായ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ നിന്ന് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെക്കുന്ന തുക ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ 5 വര്‍ഷം കാസര്‍കോട് നഗരസഭയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഏറെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച അഞ്ചു വര്‍ഷമാണ് കടന്നു പോയത്, നഗരസഭാ പ്രദേശത്തെ ഭൂരിഭാഗം മേഖലയിലും ഗതാഗത സൗകര്യം ഒരുക്കുന്നതിന് […]

ദുബായ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ നിന്ന് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെക്കുന്ന തുക ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ 5 വര്‍ഷം കാസര്‍കോട് നഗരസഭയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഏറെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച അഞ്ചു വര്‍ഷമാണ് കടന്നു പോയത്, നഗരസഭാ പ്രദേശത്തെ ഭൂരിഭാഗം മേഖലയിലും ഗതാഗത സൗകര്യം ഒരുക്കുന്നതിന് ഭരണസമിതിക്ക് ആയിട്ടുണ്ട്.
തെരുവ് കച്ചവടക്കാര്‍ക്കുള്ള ആദ്യ സര്‍വ്വേ നടന്ന നഗരസഭയാണ് കാസര്‍കോട്. സര്‍വേയിലൂടെ കണ്ടെത്തിയ 151 തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ട് ജനങ്ങള്‍ക്കുള്ള പ്രയാസം പരിഹരിച്ച് പുതിയ മാസ്റ്റര്‍ പ്ലാന്‍ പാസ്സാക്കിയെടുക്കാന്‍ ഭരണസമതിക്കായിട്ടുണ്ട്.
യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ തല്‍ഹത്ത് തളങ്കര, സിനാന്‍ തോട്ടാന്‍, കാമില്‍ ബാങ്കോട്, ശരീഫ് തുരുത്തി, ഹനീഫ് അണങ്കൂര്‍, ഫിറോസ് അടുക്കത്ത്ബയല്‍, സലിം കോര്‍ക്കോഡ്, റൗഫ് മീലാദ്, സജീദ് ഒ.എ സംബന്ധിച്ചു. ട്രഷറര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും ആഷിക് പള്ളം പ്രാര്‍ത്ഥനയും നടത്തി.

Related Articles
Next Story
Share it