ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അസ്ഹറുദ്ദീന് കെ.എസ് അബ്ദുല്ല പുരസ്‌കാരം നല്‍കും

ദുബായ്: കെ.എസ്. അബ്ദുല്ല 14-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് ദുബായ് കെ.എം.സി.സി. കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി കെ.എസ്. അബ്ദുല്ല പുരസ്‌ക്കാരവും 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുല്ല, മുനിസിപ്പല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ്, ഉപാധ്യക്ഷന്‍ ശിഹാബ് നായന്മാര്‍മൂല, […]

ദുബായ്: കെ.എസ്. അബ്ദുല്ല 14-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് ദുബായ് കെ.എം.സി.സി. കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി കെ.എസ്. അബ്ദുല്ല പുരസ്‌ക്കാരവും 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുല്ല, മുനിസിപ്പല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ്, ഉപാധ്യക്ഷന്‍ ശിഹാബ് നായന്മാര്‍മൂല, സിനാന്‍ തൊട്ടാന്‍, തല്‍ഹത്ത് തളങ്കര, ഭാരവാഹികളായ കാമില്‍ ബാങ്കോട്, ശരീഫ് തുരുത്തി, അന്‍വര്‍ സാജിദ്, മിര്‍ഷാദ് പൂരണം, റൗഫ് മീലാദ്, ഇക്ബാല്‍ കെ.പി., ഹാഷിക്ക് പള്ളം, അബ്ദുല്ല നെസ്റ്റര്‍, സമീല്‍ കൊറക്കോട്, സലിം കൊറക്കോട് എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷര്‍ സര്‍ഫ്രാസ് റഹ്‌മാന്‍ നന്ദിയും മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥനയും നടത്തി.

Related Articles
Next Story
Share it