ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി വെല്‍ഫയര്‍ സ്‌കീം വിതരണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കെ.എം.സി.സി ദുബായ് കമ്മിറ്റിയുടെ സുരക്ഷാ സ്‌കീം പദ്ധതിയില്‍ അംഗമാവാന്‍ കോവിഡ് കാരണം നാട്ടില്‍ നിന്ന് യു.എ.യിലെക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് വേണ്ടി ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന വെല്‍ഫയര്‍ സ്‌കീമിന്റെ വിതരണ ഉദ്ഘാടനം ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ബാങ്കോട് ശാഖ പ്രസിഡണ്ട് ബഷീര്‍ വോളിബാള്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നാട്ടില്‍ നടത്തുന്ന വെല്‍ഫയര്‍ സ്‌കീമിന്റെ ക്യാമ്പയിന്‍ […]

കാസര്‍കോട്: കെ.എം.സി.സി ദുബായ് കമ്മിറ്റിയുടെ സുരക്ഷാ സ്‌കീം പദ്ധതിയില്‍ അംഗമാവാന്‍ കോവിഡ് കാരണം നാട്ടില്‍ നിന്ന് യു.എ.യിലെക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് വേണ്ടി ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന വെല്‍ഫയര്‍ സ്‌കീമിന്റെ വിതരണ ഉദ്ഘാടനം ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി നിര്‍വഹിച്ചു.

മുസ്ലിം ലീഗ് ബാങ്കോട് ശാഖ പ്രസിഡണ്ട് ബഷീര്‍ വോളിബാള്‍ അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നാട്ടില്‍ നടത്തുന്ന വെല്‍ഫയര്‍ സ്‌കീമിന്റെ ക്യാമ്പയിന്‍ അഭിനന്ദാര്‍ഹമാണെന്ന് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് വി.എം മുനീര്‍ അഭിപ്രായപ്പെട്ടു.

ദുബായ് കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടും ഭാഗം, ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ല പ്രസിഡണ്ട് ലുക്ക്മാന്‍ തളങ്കര, ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറി ബഷീര്‍ ചേരങ്കൈ, ഉപാധ്യക്ഷന്‍ ഹനീഫ് ചേരങ്കൈ, ഭാരവാഹികളായ മുഹമ്മദ് ഖാസിയാറകം, നവാസ് തുരുത്തി, മുസ്ലിം ലീഗ് നേതാവ് കെ.എം അബ്ദുല്‍ റഹ്മാന്‍, വാര്‍ഡ് സെക്രട്ടറി കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, നിസാം ബാങ്കോട്, സി.എ അബൂബക്കര്‍ ചെങ്കള, നൗഷാദ് ജഹ, ഷംസു സി.പി, ശിഹാബ് ബാങ്കോട്, യൂത്ത് ലീഗ് ബാങ്കോട് ശാഖ പ്രസിഡണ്ട് ഇക്ബാല്‍, സെക്രട്ടറി നവാസ് ഊദ് എന്നിവര്‍ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് സ്വാഗതവും ഉപാധ്യക്ഷന്‍ ഹസ്സന്‍ പതിക്കുന്നില്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it