ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പഠന ബോധന ക്ലാസ്സ് 30ന്

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസിയുടെ സംസ്ഥാന , ജില്ലാ, മണ്ഡലം ഭാരവാഹികളെയും പഞ്ചായത്ത്- മുനിസിപ്പല്‍ കമ്മിറ്റിയിലെ ഭാരവാഹികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ ലോക പരിണാമം, അത്യാഹിത സേവനങ്ങള്‍ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഠന ബോധന ക്ലാസ് The Wave 30ന് വെള്ളിയാഴ്ച വൈകുന്നേരം ദുബായ് കെഎംസിസി ആസ്ഥാനത്തു വെച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര നിര്‍വഹിക്കും. പരിപാടിയില്‍ പ്രവാസ ലോക […]

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസിയുടെ സംസ്ഥാന , ജില്ലാ, മണ്ഡലം ഭാരവാഹികളെയും പഞ്ചായത്ത്- മുനിസിപ്പല്‍ കമ്മിറ്റിയിലെ ഭാരവാഹികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ ലോക പരിണാമം, അത്യാഹിത സേവനങ്ങള്‍ എന്നി വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഠന ബോധന ക്ലാസ് The Wave 30ന് വെള്ളിയാഴ്ച വൈകുന്നേരം ദുബായ് കെഎംസിസി ആസ്ഥാനത്തു വെച്ച് നടക്കും.
പരിപാടിയുടെ ഉദ്ഘാടനം യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര നിര്‍വഹിക്കും. പരിപാടിയില്‍ പ്രവാസ ലോക പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി. കെ അന്‍വര്‍ നഹ മുഖ്യപ്രഭാഷണം നടത്തും.
ദുബായ് കെഎംസിസി നടത്തുന്ന അത്യാഹിത സേവനങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഡിസീസ്ഡ് കെയര്‍ ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബെരിക്ക അവതരണം നടത്തും.
പരിപാടിയില്‍ യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സംസ്ഥാന ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി ഇബ്രാഹിം ഖലീല്‍, ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കുമെന്ന് ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിക്ക് ചൗക്കി, ട്രഷര്‍ സത്താര്‍ ആലംപാടി എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it