ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വാട്ടര്‍ പ്യൂരിഫയര്‍ നല്‍കും

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തിവരുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടി.ഇ അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം കാസര്‍കോട് ഗവ. കോളേജിലേക്ക് മൂന്ന് വാട്ടര്‍ പ്യൂരിഫയര്‍ മെഷീനുകള്‍ കൈമാറും.ഇതിന്റെ ബ്രോഷര്‍ ദുബായിയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന് നല്‍കി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി […]

ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തിവരുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടി.ഇ അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം കാസര്‍കോട് ഗവ. കോളേജിലേക്ക് മൂന്ന് വാട്ടര്‍ പ്യൂരിഫയര്‍ മെഷീനുകള്‍ കൈമാറും.
ഇതിന്റെ ബ്രോഷര്‍ ദുബായിയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന് നല്‍കി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതം പറഞ്ഞു. എ. അബ്ദുള്‍ റഹ്മാനെ യഹ്‌യ തളങ്കരയും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീരിനെ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയും ഉപഹാരം നല്‍കി ആദരിച്ചു.
മുഹമ്മദ് ഖാസിയറകം പ്രാര്‍ത്ഥന നടത്തി. സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, സത്താര്‍ ആലംപാടി, ഷബീര്‍ അലി കൈതക്കാട്, ഇബ്രാഹിം ബെരിക്ക, സുബൈര്‍ അബ്ദുള്ള, സഫ്വാന്‍ അണങ്കൂര്‍, സിനാന്‍ തൊട്ടാന്‍, സുഹൈര്‍ യഹ്‌യ, മിര്‍ഷാദ് പൂരണം, അന്‍വര്‍ സാജിദ്, ഹനീഫ് തായല്‍, സജീദ് ഒ.എ, സമീല്‍ കൊറക്കോട്, തസ്ലീം ബെല്‍ക്കാട് പ്രസംഗിച്ചു. സര്‍ഫ്രാസ് റഹ്മാന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it