ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്ററിന് കിറ്റുകള്‍ കൈമാറി

കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി മയ്യിത്ത് പരിപാലനത്തിനുള്ള കിറ്റുകള്‍ കാസര്‍കോട് സി.എച്ച് സെന്ററിന് കൈമാറി.കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിനാന്‍ തൊട്ടാന്‍ സ്വാഗതം പറഞ്ഞു.സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ് കിറ്റ് ഏറ്റു […]

കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി മയ്യിത്ത് പരിപാലനത്തിനുള്ള കിറ്റുകള്‍ കാസര്‍കോട് സി.എച്ച് സെന്ററിന് കൈമാറി.
കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിനാന്‍ തൊട്ടാന്‍ സ്വാഗതം പറഞ്ഞു.
സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ് കിറ്റ് ഏറ്റു വാങ്ങി.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഫിറോസ് അടുക്കത്ത് ബയല്‍, ഹക്കീം അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, യൂസുഫ് ഷേണി, ബഷീര്‍ ചേരങ്കൈ, അന്‍വര്‍ പള്ളം, ഹനീഫ് ചേരങ്കൈ പ്രസംഗിച്ചു. മുനിസിപ്പല്‍ കെ.എം.സി.സി ട്രഷറര്‍ സര്‍ഫറാസ് പട്ടേല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it