രക്തദാനം: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്റെ ആദരം

ദുബായ്: ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു. കൈന്‍ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് കഴിഞ്ഞ 4 വര്‍ഷമായി ദുബായിയുടെ വിവിധ പ്രദേശങ്ങളിലും അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലും ലത്തീഫാ ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലും […]

ദുബായ്: ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് നടത്തിയ ബ്ലഡ് ആന്റ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍ പ്രശംസാപത്രം നല്‍കി ആദരിച്ചു. കൈന്‍ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് കഴിഞ്ഞ 4 വര്‍ഷമായി ദുബായിയുടെ വിവിധ പ്രദേശങ്ങളിലും അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലും ലത്തീഫാ ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററിലും ഡി.എച്ച്.എ ദുബായ് ഹെല്‍ത്ത് അതോറിറ്റി ആസ്ഥാനത്തും നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിരവധി പേരാണ് പങ്കെടുത്തത്. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ഡി.എച്ച്.എയില്‍ നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ ഡോ. രഞ്ജിത ശര്‍മ്മയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഡോ. മെയിറഹൂഫ്, ഡോ. സുമീന്ദര്‍ കൗര്‍, സിജി ജോര്‍ജ്, അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it