സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ 5 ലക്ഷം രൂപ കൈമാറി

കാസര്‍കോട്: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച്. സെന്ററിന് ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന ആദ്യഘട്ട സഹായമായ അഞ്ചുലക്ഷം രൂപ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ ഉപ്പള അബ്ദുല്‍ ലത്തീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കരിം സിറ്റി ഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍. എ. അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് കെ.എം.സി.സി. നേതാക്കള്‍ കൈമാറി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍. […]

കാസര്‍കോട്: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച്. സെന്ററിന് ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന ആദ്യഘട്ട സഹായമായ അഞ്ചുലക്ഷം രൂപ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ ഉപ്പള അബ്ദുല്‍ ലത്തീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കരിം സിറ്റി ഗോള്‍ഡ്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍. എ. അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് കെ.എം.സി.സി. നേതാക്കള്‍ കൈമാറി. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍. സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലീം ലീഗ് ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊളിറ്റിക്കല്‍ സ്‌കൂളിനുള്ള ഒരുലക്ഷം രൂപയും കൈമാറി. കെ.എം.സി.സിക്ക് വേണ്ടി എന്‍.എ. നെല്ലിക്കുന്ന് സംസ്ഥാന കെ. എം.സി.സിയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി. ഹുസൈനാര്‍ ഹാജി എടച്ചാക്കൈയും എ.കെ.എം. അഷ്‌റഫിന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ. മുഹമ്മദ്കുഞ്ഞിയും ഷാള്‍ അണിയിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മൂസ ബി. ചെര്‍ക്കള, വി.പി. അബ്ദുല്‍ഖാദര്‍, മുനീര്‍ ഹാജി, സൗദി കേന്ദ്ര കെ.എം. സി.സി. സെക്രട്ടറി ഖാദര്‍ ചെങ്കള, കെ. എം.സി.സി. ഭാരവാഹികളായ യൂസഫ് മുക്കൂട്, ഹാശിം വെസ്റ്റ്, സലീം ചേരങ്കൈ, റഷീദ് ആവിയില്‍, ഹാശിം മടത്തില്‍, സുഹൈല്‍ കോപ്പ, നിസാര്‍ മാങ്ങാട്, അഷ്‌റഫ് ബച്ചന്‍, സി.എ. ബഷീര്‍ പള്ളിക്കര, മുനീര്‍ പി. ചെര്‍ക്കളം, ഹസന്‍ പതിക്കുന്നില്‍, മുനീര്‍ ബന്താട്, താത്തു തല്‍ഹത്ത്, അബ്ദുല്‍ഖാദര്‍ അണങ്കൂര്‍, മുഹമ്മദ് ഖാസി തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥന നടത്തി. അബ്ബാസ് കെ.പി കളനാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it