ദുബായ് കെ.എം.സി.സി: ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ഫെബ്രു. 25ന്; മണ്ഡലം കമ്മിറ്റികള്‍ 18ന് നിലവില്‍ വരും

ദുബായ്: ദുബായ് കെ.എം. സി.സിയുടെ 2024-2026 വര്‍ഷത്തേക്ക് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് സമിതി നിലവില്‍ വന്നു. ചെയര്‍മാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറല്‍ കണ്‍വീനറായി സലാം കന്യപ്പാടിയെയും ട്രഷററായി ഹനീഫ് ടി.ആറിനെയും കോര്‍ഡിനേറ്ററായി അഫ്‌സല്‍ മെട്ടമ്മലിനെയും തിരഞ്ഞെടുത്തു. വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കുള്ള മണ്ഡലം റിട്ടേര്‍ണിങ് ഓഫീസര്‍മാരെയും നിരീക്ഷകന്മാരെയും തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റികള്‍ ഫെബ്രുവരി 18ന് മുമ്പായും ജില്ലാ കമ്മിറ്റി 25ന് മുമ്പായും നിലവില്‍ വരും. ദുബായ് കെ.എം.സി.സിയുടെ […]

ദുബായ്: ദുബായ് കെ.എം. സി.സിയുടെ 2024-2026 വര്‍ഷത്തേക്ക് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് സമിതി നിലവില്‍ വന്നു. ചെയര്‍മാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറല്‍ കണ്‍വീനറായി സലാം കന്യപ്പാടിയെയും ട്രഷററായി ഹനീഫ് ടി.ആറിനെയും കോര്‍ഡിനേറ്ററായി അഫ്‌സല്‍ മെട്ടമ്മലിനെയും തിരഞ്ഞെടുത്തു. വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കുള്ള മണ്ഡലം റിട്ടേര്‍ണിങ് ഓഫീസര്‍മാരെയും നിരീക്ഷകന്മാരെയും തിരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റികള്‍ ഫെബ്രുവരി 18ന് മുമ്പായും ജില്ലാ കമ്മിറ്റി 25ന് മുമ്പായും നിലവില്‍ വരും. ദുബായ് കെ.എം.സി.സിയുടെ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ അഞ്ച് മണ്ഡലം കമ്മിറ്റികളും 2 മുനിസിപ്പല്‍ കമ്മിറ്റികളും മുപ്പതോളം പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാര്‍/നിരീക്ഷകന്മാര്‍: സലാം തട്ടാഞ്ചേരി, സലീം ചേരങ്കൈ, ഇ.ബി. അഹമ്മദ് (മഞ്ചേശ്വരം), റാഫി പള്ളിപ്പുറം, മഹമൂദ് ഹാജി പൈവളിഗെ, യൂസുഫ് മുക്കൂട് (കാസര്‍കോട്), അഷ്റഫ് പാവൂര്‍, ഫൈസല്‍ മുഹ്‌സിന്‍, സലീം ചേരങ്കൈ (ഉദുമ), ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കെ.പി, റഷീദ് ഹാജി കല്ലിങ്കാല്‍ (കാഞ്ഞങ്ങാട്), സി.എച്ച്. നൂറുദ്ദീന്‍, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ (തൃക്കരിപ്പൂര്‍).
ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it