ചെര്‍ക്കളം ഓര്‍മ്മദിനത്തില്‍ 2500 യൂണിറ്റ് രക്തദാനം നടത്തി ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി

ദുബായ്: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അബ്ദു സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥലങ്ങളിലായി നടന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളിലൂടെ 2500 ഓളം യൂണിറ്റ് രക്തം ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കൈമാറി. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സഹായത്തോടെ ദേര ബനിയാസ് […]

ദുബായ്: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അബ്ദു സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ലയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥലങ്ങളിലായി നടന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളിലൂടെ 2500 ഓളം യൂണിറ്റ് രക്തം ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കൈമാറി. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സഹായത്തോടെ ദേര ബനിയാസ് മെട്രോ സ്റ്റേഷനു സമീപത്ത് നടത്തിയ രക്തദാന ക്യാമ്പില്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി. ആക്ടിങ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അരികുറ്റി മുഖ്യ അതിഥിയായി സംബന്ധിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മഹ്‌മൂദ് ഹാജി പൈവളിഗെ സി.എച്ച്. നൂറുദ്ധീന്‍, റാഫി പള്ളിപ്പുറം ഹസൈനാര്‍ ബീഞ്ചന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാനിച്ചേരി, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ നാലാം വാതുക്കല്‍, ഡോക്ടര്‍ ഇസ്മായില്‍ കെ.ജി.എന്‍ റഹൂഫ്, സത്താര്‍ ആലമ്പാടി, ഉപ്പി കല്ലിങ്ങായി ഷംസുദ്ദീന്‍ പാടലടുക, അബ്ബാസ് ബേരികെ. മീഞ്ച കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ പ്രതിനിധി ശിഹാബ് തെരുവത്ത് അന്‍വര്‍ വയനാട് സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it