ദുബായ് കെ.എം.സി.സി സര്‍ഗ്ഗോത്സവം; കാസര്‍കോട് ജില്ല ജേതാക്കള്‍

ദുബായ്: 49-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നടത്തിയ സര്‍ഗ്ഗോത്സവം മൂന്ന് ഘട്ടങ്ങളിലായിരുന്നു നടന്നത്. പ്രവാസ ലോകത്തെ മികച്ച കലാകാരന്മാര്‍ അണിനിരന്ന സര്‍ഗ്ഗോത്സവത്തില്‍ 130 പോയിന്റ് നേടിയാണ് കാസര്‍കോട് ജില്ല ജേതാക്കളായത്. 90 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദുബായ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് […]

ദുബായ്: 49-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നടത്തിയ സര്‍ഗ്ഗോത്സവം മൂന്ന് ഘട്ടങ്ങളിലായിരുന്നു നടന്നത്.
പ്രവാസ ലോകത്തെ മികച്ച കലാകാരന്മാര്‍ അണിനിരന്ന സര്‍ഗ്ഗോത്സവത്തില്‍ 130 പോയിന്റ് നേടിയാണ് കാസര്‍കോട് ജില്ല ജേതാക്കളായത്. 90 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദുബായ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സിലേറ്റിലെ പ്രസ്സ് ആന്റ് കള്‍ച്ചറല്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ ട്രോഫി സമ്മാനിച്ചു. കാസര്‍കോട് ജില്ലക്ക് വേണ്ടി ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സലാം തട്ടാനിച്ചേരി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദിന്‍ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, ഉപദേശക സമിതിയംഗം സി.കെ. അബ്ദുല്‍ മജീദ്, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, സര്‍ഗ്ഗധാര ജന. കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍, ടി.പി. മഹമൂദ്, ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ധീന്‍, ഡോ. ഇസ്മായില്‍, സിദ്ധീഖ് ചൗക്കി, ഷാഫി ചെര്‍ക്കള സംബന്ധിച്ചു. കാസര്‍കോട് ജില്ലക്ക് ചരിത്ര വിജയം സമ്മാനിച്ച മത്സരാര്‍ത്ഥികളെ ചന്ദ്രിക ഡയറക്ടര്‍ പി.എ ഇബ്രാഹിം ഹാജി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. സര്‍ഗോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിഭകള്‍ക്കും ജില്ലാ കെ.എം. സി.സി ടാലന്റ് 2020 പ്രോഗ്രാമില്‍ സ്‌നേഹാദരവ് നല്‍കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Related Articles
Next Story
Share it