അബു തായല്‍ തായലങ്ങാടിക്ക് ദുബായ് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി

ദുബായ്: കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് യു.എ.യില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന അബു തായല്‍ തായലങ്ങാടിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദുബായ് കറാമയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യാതിഥിയായിരുന്നു. ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സലാം കന്യപ്പാടി […]

ദുബായ്: കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് യു.എ.യില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന അബു തായല്‍ തായലങ്ങാടിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ദുബായ് കറാമയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യാതിഥിയായിരുന്നു. ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സലാം കന്യപ്പാടി അബു തായല്‍ തായലങ്ങാടിക്ക് നല്‍കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പില്‍ കൊണ്ടുവന്ന പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചത് പോലെ നാട്ടിലും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാന്‍ പ്രവത്തന രംഗത്തിറങ്ങാന്‍ കഴിയട്ടെ എന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ ആശംസിച്ചു.

യോഗത്തില്‍ മുസ്ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഖാദര്‍ ബങ്കര, ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, കാസര്‍കോട് മുന്‍സിപ്പല്‍ ഭാരവാഹികളായ കാമില്‍ ബാങ്കോട്, തല്‍ഹത്ത് തളങ്കര, മിര്‍ഷാദ് പൂരണം, സജീദ് ഒ.എ, തസ്ലീം ബെല്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ഉപാധ്യക്ഷന്‍ സിനാന്‍ തോട്ടാന്‍ നന്ദിയും പറഞ്ഞു. ആഷിക്ക് പള്ളം പ്രാര്‍ത്ഥന നടത്തി.

Related Articles
Next Story
Share it