ദുബായ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി നേടിയ മുന്നേറ്റം മതേതര ഇന്ത്യയുടെ വിജയമാണെന്ന് ദുബായ് കെ. എം.സി.സി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളം യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും മിന്നുംജയം നേടിയ രാജ്മോഹന്‍ ഉണ്ണിത്താനെ അഭിനന്ദിച്ചു.
കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഘോഷം യു.എ.ഇ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ സലാം, അഡ്വ. സാജിദ് അബൂബക്കര്‍, ഹസന് ചാലില്‍, ഖാദര്‍ അരിപ്പാമ്പ്ര, ഡോ. ഇസ്മായില്‍, അഫ്സല് മെട്ടമ്മല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, റഫീഖ് പടന്ന, സുബൈര്‍ അബ്ദുല്ല, മൊയ്ദീനബ്ബ ഹൊസങ്കടി, സുബൈര്‍ കുബണൂര്‍, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, ഫൈസല്‍ പട്ടേല്‍, റഷീദ് പടന്ന, മുനീര്‍ പള്ളിപ്പുറം, തല്ഹത് തളങ്കര, യൂസുഫ് മുക്കൂട്, ഷബീര്‍ കൈതക്കാട്, റസാഖ് ബദിയടുക്ക, മമ്മി പടന്ന, ഖാദര്‍ ബി.എസ് സംബന്ധിച്ചു.