രക്തദാനവുമായി വീണ്ടും ദുബായ്-കാസര്‍കോട് ജില്ലാ കെ.എം.സി.സി.

ദുബായ്: രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള പറഞ്ഞു. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ബലിപെരുന്നാളിന്റെ ത്യാഗ സന്ദേശമുയര്‍ത്തിപ്പിടിച്ച് ദേര, സബ്ക എന്നിവിടങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് സി.എച്ച് നുറുദ്ധീന്‍ കാഞ്ഞങ്ങാട് […]

ദുബായ്: രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സമൂഹങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള പറഞ്ഞു. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ബലിപെരുന്നാളിന്റെ ത്യാഗ സന്ദേശമുയര്‍ത്തിപ്പിടിച്ച് ദേര, സബ്ക എന്നിവിടങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ട് സി.എച്ച് നുറുദ്ധീന്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഇഖ്ബാല്‍ വള്‍വക്കാട്, ഡോ. ഇസ്മായില്‍, സത്താര്‍ ആലമ്പാടി, കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് അംഗങ്ങളായ സിയാബ് തെരുവത്ത്, അന്‍വര്‍ വയനാട് സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it