രക്തദാനം നടത്തി പ്രശംസ നേടി ദുബായ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി

ദുബായ്: നമ്മളുടെ ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണെന്നും രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയെ മാത്രമല്ല ഒരു കുടുംബത്തിനാണ് ജീവന്‍ നല്‍കുന്നതെന്നും ദുബായ് നൈഫ് പൊലീസ് സ്റ്റേഷന്‍ മേധാവി സഖര്‍ സൈഫ് സഖര്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുല്ല സ്മരണാര്‍ത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, […]

ദുബായ്: നമ്മളുടെ ഓരോ തുള്ളി രക്തവും മറ്റൊരാളുടെ ജീവന്റെ തുടിപ്പാണെന്നും രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയെ മാത്രമല്ല ഒരു കുടുംബത്തിനാണ് ജീവന്‍ നല്‍കുന്നതെന്നും ദുബായ് നൈഫ് പൊലീസ് സ്റ്റേഷന്‍ മേധാവി സഖര്‍ സൈഫ് സഖര്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ടി.ഇ അബ്ദുല്ല സ്മരണാര്‍ത്ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, അഫ്‌സല്‍ മൊട്ടമ്മല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീന്‍, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ഇബ്രാഹിം ബേരിക്ക, ഷബീര്‍ കൈതക്കാട്, സാജിദ ഫൈസല്‍, അസ്‌കര്‍ ചൂരി, ഷാഫി കണ്ണുര്‍, ഹസ്സന്‍ കുദുവ, അബു പി.സി, സലിം, മന്‍സൂര്‍ മര്‍ത്യാ, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, ഷെമ്മി തെരുവത്ത്, റസാഖ് ബദിയടുക്ക, അലി കോയിപ്ര, സാബിത് നെല്ലിക്കട്ട സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ അബ്ദുല്ല ബെളിഞ്ചം, സുബൈര്‍ അബ്ദുല്ല, ഷാഫി ചെര്‍ക്കള, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍ നേതൃത്വം നല്‍കി. മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലമ്പാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it