ദുബായ്: വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഇന്ത്യാ രാജ്യം എക്കാലവും ഭരിക്കാമെന്നു കരുതിയവരുടെ ഹുങ്കിനേറ്റ തിരിച്ചടിയാണ് പൊതുതിരഞ്ഞെടുപ്പ് ഫലമെന്നും ഇന്ത്യയിലെ സാധാരണ ജനം ജനാധിപത്യവും മതേതരത്വവുമാണ് ആഗ്രഹിക്കുന്നതെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന് പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ജനാധിപത്യ ഇന്ത്യ, പ്രതീക്ഷയും പ്രത്യാശകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. പി.കെ അന്‍വര്‍ നഹ, എ.എ ജലീല്‍, ഡോ. ശരീഫ് പൊവ്വല്‍, കാദര്‍ അരിപ്പാമ്പ്രാ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി.എ സലാം, ഹുസൈനാര് ഹാജി, ഹംസ തൊട്ടി, ഹസന് ചാലില്‍, അബ്ദുല്ല ആറങ്ങാടി, അഫ്സല് മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍, ഇന്‍കാസ് നേതാക്കളായ സജി ബേക്കല്‍, ഹരീഷ് മേപ്പാട്, അഹ്മദ് അലി ബെണ്ടിച്ചാല്‍, ഫിറോസ് കാഞ്ഞങ്ങാട് സംസാരിച്ചു. സെക്രട്ടറി ബഷീര്‍ പാറപ്പള്ളി ഖിറാഅത്ത് നടത്തി. ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.