കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം

ദുബായ്: ദുബായില്‍ രക്തദാന രംഗത്ത് 10 വര്‍ഷമായി നിലകൊള്ളുന്ന കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമിന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആദരവ് നല്‍കി. മൈ ബ്ലഡ് ഫോര്‍ മൈ കണ്‍ട്രി എന്ന ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് ഇന്നോവേഷന്‍ സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ ദുബായ് ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍ സി.ഇ.ഒ ഡോ. യൂനിസ് കാസിമില്‍ നിന്ന് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീം പ്രതിനിധി അന്‍വര്‍ വയനാട്, സലാം കന്യപ്പാടി എന്നിവര്‍ സ്‌നേഹോപഹാരം […]

ദുബായ്: ദുബായില്‍ രക്തദാന രംഗത്ത് 10 വര്‍ഷമായി നിലകൊള്ളുന്ന കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമിന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആദരവ് നല്‍കി.
മൈ ബ്ലഡ് ഫോര്‍ മൈ കണ്‍ട്രി എന്ന ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ഡോണേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ദുബായ് ഹെല്‍ത്ത് ഇന്നോവേഷന്‍ സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ ദുബായ് ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍ സി.ഇ.ഒ ഡോ. യൂനിസ് കാസിമില്‍ നിന്ന് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീം പ്രതിനിധി അന്‍വര്‍ വയനാട്, സലാം കന്യപ്പാടി എന്നിവര്‍ സ്‌നേഹോപഹാരം ഏറ്റുവാങ്ങി. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it