ദുബൈ എക്‌സ്‌പോയില്‍ വളണ്ടിയര്‍ ആകാന്‍ വിദേശികള്‍ക്കും അവസരം; അപേക്ഷ ക്ഷണിച്ചു

ദുബൈ: ലോകം കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോയില്‍ വളണ്ടിയര്‍ ആകാന്‍ അപേക്ഷ ക്ഷണിച്ചു. വിദേശികള്‍ക്കും അപേക്ഷ നല്‍കാം. വളന്റിയര്‍മാരാകാനുള്ള അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും. യു.എ.ഇയിലെസ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. 18 വയസ്സിനു മുകളിലുള്ളവരാകണം അപേക്ഷകര്‍. ദേശം, വിദ്യാഭ്യാസ യോഗ്യത എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. ഒക്ടോബര്‍ ഒന്നിനാണ് 'ദുബൈ എക്‌സ്‌പോ 2020' ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച ആശയവിനിമയ ശേഷിയുള്ളവര്‍ക്കാണ് അവസരം. മാര്‍ച്ച് 31നു ശേഷം അപേക്ഷകള്‍ പരിശോധിച്ച ശേഷം സംഘാടകര്‍ ഇവരുമായി വ്യക്തിഗത മുഖാമുഖം നടത്തും. ഇതില്‍ […]

ദുബൈ: ലോകം കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോയില്‍ വളണ്ടിയര്‍ ആകാന്‍ അപേക്ഷ ക്ഷണിച്ചു. വിദേശികള്‍ക്കും അപേക്ഷ നല്‍കാം. വളന്റിയര്‍മാരാകാനുള്ള അപേക്ഷ മാര്‍ച്ച് 31 വരെ സ്വീകരിക്കും. യു.എ.ഇയിലെസ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം. 18 വയസ്സിനു മുകളിലുള്ളവരാകണം അപേക്ഷകര്‍. ദേശം, വിദ്യാഭ്യാസ യോഗ്യത എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം.

ഒക്ടോബര്‍ ഒന്നിനാണ് 'ദുബൈ എക്‌സ്‌പോ 2020' ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച ആശയവിനിമയ ശേഷിയുള്ളവര്‍ക്കാണ് അവസരം. മാര്‍ച്ച് 31നു ശേഷം അപേക്ഷകള്‍ പരിശോധിച്ച ശേഷം സംഘാടകര്‍ ഇവരുമായി വ്യക്തിഗത മുഖാമുഖം നടത്തും. ഇതില്‍ നിന്നാണ് അന്തിമപട്ടിക പുറത്തിറക്കുക. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കും. വെബ്‌സൈറ്റ്: www.expo2020dubai.com/programmes/volunteers.

Related Articles
Next Story
Share it