ദുബായ്: പ്രവാചകന് ഇബ്രാഹിമിന്റെയും മകന് ഇസ്മായിലിന്റെയും ത്യാഗോജ്വലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി വന്നെത്തിയ ബലിപെരുന്നാള്‍ ദിനത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പെരുന്നാള്‍ മഹിമ പ്രോഗ്രാം സംഘടിപ്പിച്ചു. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് രാവിലെ 7 മണിക്ക് ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങി കൂടുന്ന ശീലത്തില്‍ നിന്ന് മാറി പോയകാലത്തെ ആഘോഷ വേളകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പെരുന്നാള്‍ മഹിമ പ്രോഗ്രാം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് പി.കെ.സി റഹൂഫ് ഹാജി, പ്രമുഖ പ്രഭാഷകന്‍ ഖലീല്‍ ഹുദവി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡണ്ടും ഇന്‍കാസ് നേതാവുമായ ഇ.പി ജോണ്സന്, മാധ്യമ പ്രവര്ത്തകന് ഹിഷാം അബ്ദുള്‍ സലാം, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര് ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ഇസ്മായില്‍ ഏറാമല, സജി ബേക്കല്‍, ഹരീഷ് മേപ്പാട്, അഹ്മദ് അലി, മുജീബ് മെട്രോ, സലാം ഹാജി വെല്‍ഫിറ്റ്, അഷ്റഫ് ബോസ്, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്സിന്, യൂസുഫ് മുക്കൂട്, ഫൈസല്‍ പട്ടേല്‍, ഹനീഫ് ബാവനഗര്‍, എ.ജി.എ റഹ്മാന്, നിസാര്‍ മാങ്ങാട്, ഡോ. ഇസ്മായില്‍, റഹൂഫ് കെ.ജി.എന്‍, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി സംബന്ധിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ നന്ദി പറഞ്ഞു.