ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിഡണ്ടായി സലാം കന്യപ്പാടിയേയും ജനറല്‍ സെക്രട്ടറിയായി ടി.ആര് ഹനീഫിനേയും ട്രഷററായി ഡോ. ഇസ്മയില്‍ മൊഗ്രാലിനെയും തിരഞ്ഞെടുത്തു. സലാം തട്ടാനിച്ചേരി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മയില്‍ നാലാംവാതുക്കല്, സുബൈര്‍ അബ്ദുല്ല, മൊയ്തീന് അബ്ബ ബാവ, പി.പി റഫീഖ് പടന്ന, ഹനീഫ് ബാവനഗര്‍, കെ.പി അബ്ബാസ്, അസൈനാര്‍ ബീജന്തടുക്ക, സുനീര്‍ എന്‍.പി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ഫൈസല്‍ മുഹ്സിന്, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, മുനീര്‍ ബെരിക്കെ, റഫീഖ് എ.സി, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി എന്നിവര്‍ സെക്രട്ടറിമാരുമാണ്. 2024-2027 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യഹ്യ തളങ്കര അവതരിപ്പിച്ച് അബ്ദുല്ല ആറങ്ങാടി പിന്താങ്ങിയ പാനല്‍ ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.
അബുഹൈല്‍ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ദുബായ് കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. റഷീദ് ഹാജി പ്രാര്‍ത്ഥന നടത്തി. അഫ്സല് മെട്ടമ്മല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി.ആര് ഹനീഫ് കണക്കുകളും അവതരിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര, നിസാമുദ്ദീന്‍ കൊല്ലം എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഹുസൈനാര് ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി.എച്ച് നൂറുദ്ദീന്‍, ഇ. ബി അഹ്മദ് ചെടേക്കാല്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്സിന്, അഷ്റഫ് പാവൂര്‍ സംസാരിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ നന്ദി പറഞ്ഞു.