ദുബായ് ജില്ലാ കെ.എം.സി.സി ഇസാദ് പദ്ധതി: ലോഗോ സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

പാണക്കാട്: ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ആതുര ശുശ്രൂഷ മഹത്തായ സേവനവും തപസ്യയുമാണെന്ന് തിരിച്ചറിഞ്ഞ് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കിടയറ്റതും ഏറെ പ്രയോജനമുളവാക്കുന്നതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൈദറലി ശിഹാബ് തങ്ങളുടെ പേരിലുള്ള 'ഇസാദ്-2024' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് കെയര്‍ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് […]

പാണക്കാട്: ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ആതുര ശുശ്രൂഷ മഹത്തായ സേവനവും തപസ്യയുമാണെന്ന് തിരിച്ചറിഞ്ഞ് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കിടയറ്റതും ഏറെ പ്രയോജനമുളവാക്കുന്നതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൈദറലി ശിഹാബ് തങ്ങളുടെ പേരിലുള്ള 'ഇസാദ്-2024' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് കെയര്‍ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാന്‍സര്‍, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്‍കി അതുവഴി അവര്‍ക്കും കുടുംബത്തിനും സമാശ്വാസം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ് 2024. ജില്ലാ മുസ്ലിം ലീഗുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ അഞ്ച് മണ്ഡലത്തിലെയും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കും. ആദ്യഘട്ടത്തില്‍ അര്‍ഹരായ 75 പേര്‍ക്ക് 15 ലക്ഷം രൂപ ചികിത്സാ സഹായം ലഭ്യമാക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം.എ സലാം, സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.എം.എ സമീര്‍, അബ്ദുല്ല ആറങ്ങാടി, ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, കെ.പി അബ്ബാസ് കളനാട്, എം.എസ് ഹമീദ് സംബന്ധിച്ചു.

Related Articles
Next Story
Share it