കോവിഡ് പ്രോട്ടോക്കോള്‍: ദുബൈയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി
ദുബൈ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി. ഫേസ് മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബൈ ഇക്കോണമി അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വന്നെത്തിയ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പല സ്ഥാപനങ്ങളും അനാസ്ഥ കാട്ടിയതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ നടപടി തുടങ്ങിയത്. സുരക്ഷ നടപടികളുടെ ഭാഗമായി ഷോപ്പിംഗ് മാളുകളോ വാണിജ്യ ഔട്ട്ലെറ്റുകളോ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണം. […]

ദുബൈ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ജിംനേഷ്യം അധികൃതര്‍ അടച്ചുപൂട്ടി. ഫേസ് മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിച്ചതും സാമൂഹിക അകലം ലംഘിക്കുന്ന തരത്തില്‍ ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ ക്രമീകരിച്ചതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദുബൈ ഇക്കോണമി അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വന്നെത്തിയ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പല സ്ഥാപനങ്ങളും അനാസ്ഥ കാട്ടിയതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ നടപടി തുടങ്ങിയത്.
സുരക്ഷ നടപടികളുടെ ഭാഗമായി ഷോപ്പിംഗ് മാളുകളോ വാണിജ്യ ഔട്ട്ലെറ്റുകളോ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണം. ഒപ്പം സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മുന്‍കരുതല്‍ നടപടി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മാസ്‌കുകളും കൈയ്യുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുക തുടങ്ങി കോവിഡ് -19 വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ദുബൈ ഇക്കോണമി വ്യാപാരികളോട് നിര്‍ദേശിച്ചു.
പകര്‍ച്ചവ്യാധിക്കെതിരെ ഉപഭോക്താക്കളുടെയും കമ്പനികളുടെ ജീവനക്കാരുടെയും സുരക്ഷക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡി.ഇ.ഡി ഉദ്യോഗസ്ഥര്‍ പതിവായി നിരവധി ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്.
Dubai closes gym for violating Covid-19 rules with UAE National Day celebration