ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളില്‍ ദുബായ് വ്യവസായികളുടേതും
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന നടന്‍ ദിലീപ് തന്റെ ഐഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത സംഭാഷണങ്ങളില്‍ വ്യവസായികളും ഒരു നടിയുമടക്കം 12 പേരുമായുള്ള ചാറ്റായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടുതലും ദുബായ് നമ്പറുകളാണ്. ഫോണില്‍നിന്ന് നീക്കം ചെയ്ത ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്. ഇതോടെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ഗാലിഫും സംശയ നിഴലിലായി. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പായിരുന്നു ഡിലീറ്റ് […]

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന നടന്‍ ദിലീപ് തന്റെ ഐഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത സംഭാഷണങ്ങളില്‍ വ്യവസായികളും ഒരു നടിയുമടക്കം 12 പേരുമായുള്ള ചാറ്റായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടുതലും ദുബായ് നമ്പറുകളാണ്.
ഫോണില്‍നിന്ന് നീക്കം ചെയ്ത ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുടെ സംഭാഷണവും ഉണ്ട്. ഇതോടെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ഗാലിഫും സംശയ നിഴലിലായി.
ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പായിരുന്നു ഡിലീറ്റ് ചെയ്തതെന്നും കണ്ടെത്തി. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്.
ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, അളിയന്‍ സൂരജ് എന്നിവര്‍ക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതില്‍ ഉണ്ട്. ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു.