പിതാവിന്റെ അശ്രദ്ധ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

ദുബൈ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ അശ്രദ്ധയാണ് കുട്ടിയുടെ ദാരുണാന്ത്യത്തിന് വഴിവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ക്ഷീണിതനായി മുറിയില്‍ കയറുകയും കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ കുട്ടികളോട് വീടിനകത്തേക്ക് കൊണ്ടുവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം നാല് മക്കളും ഓടിക്കയറി സാധനങ്ങള്‍ വീട്ടിനകത്ത് കൊണ്ടുവെച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ […]

ദുബൈ: അടച്ചിട്ട കാറിനുള്ളില്‍ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ അശ്രദ്ധയാണ് കുട്ടിയുടെ ദാരുണാന്ത്യത്തിന് വഴിവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ക്ഷീണിതനായി മുറിയില്‍ കയറുകയും കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ കുട്ടികളോട് വീടിനകത്തേക്ക് കൊണ്ടുവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സമയം നാല് മക്കളും ഓടിക്കയറി സാധനങ്ങള്‍ വീട്ടിനകത്ത് കൊണ്ടുവെച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഒടുവില്‍ പിതാവ് കാര്‍ തുറന്ന് നോക്കിയപ്പോഴാണ് മുന്‍ സീറ്റില്‍ അവശയായി കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചിട്ടില്ല. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി ഒരു കാരണവശാലും പോകരുതെന്നും കേണല്‍ അഹമ്മദ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it