ഡി.ടി.പി.സി 'ഒപ്പരമോണം പൊന്നോണം' ബേക്കല്‍ കോട്ടയിലും

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവര്‍ക്ക് വിദ്യാനഗറില്‍ സംഘടിപ്പിച്ച 'ഒപ്പരമോണം പൊന്നോണം' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ചെറുപുഴയില്‍ നിന്നും എത്തിയ ഓള്‍ കേരള വീല്‍ചെയേര്‍സ് റൈറ്റ്‌സ് ഫെഡറേഷന്‍ സംഘടനയുടെ സഹസ്ഥാപകനായ സന്തോഷ് മാളിയേക്കല്‍, ഉളിക്കല്‍ സ്വദേശിയും സംസ്ഥാന സര്‍ക്കാറിന്റെ 'കാര്‍ഷികോത്തമ അവാര്‍ഡ്' ജേതാവുമായ ഷാജി മാത്യു എന്നിവര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. സംസ്ഥാനത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതുപോലെ ഭിന്നശേഷി സൗഹൃവും, ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെപോലെ സന്ദര്‍ശകരെ സഹായിക്കാനുള്ള […]

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവര്‍ക്ക് വിദ്യാനഗറില്‍ സംഘടിപ്പിച്ച 'ഒപ്പരമോണം പൊന്നോണം' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ചെറുപുഴയില്‍ നിന്നും എത്തിയ ഓള്‍ കേരള വീല്‍ചെയേര്‍സ് റൈറ്റ്‌സ് ഫെഡറേഷന്‍ സംഘടനയുടെ സഹസ്ഥാപകനായ സന്തോഷ് മാളിയേക്കല്‍, ഉളിക്കല്‍ സ്വദേശിയും സംസ്ഥാന സര്‍ക്കാറിന്റെ 'കാര്‍ഷികോത്തമ അവാര്‍ഡ്' ജേതാവുമായ ഷാജി മാത്യു എന്നിവര്‍ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. സംസ്ഥാനത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതുപോലെ ഭിന്നശേഷി സൗഹൃവും, ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെപോലെ സന്ദര്‍ശകരെ സഹായിക്കാനുള്ള മനസുമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും സമൂഹത്തിലെ മറ്റുള്ളവരെപോലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ച് എല്ലാവരോടും നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്. ബേക്കല്‍ കോട്ടയുടെ ചുമതലയുള്ള ആര്‍ക്കിയോളജി വകുപ്പ് ചുമതലയുള്ള ഷാജു, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ഡി.ടി.പി.സിയുടെയും ബേക്കല്‍ കോട്ടയിലെയും മറ്റ് സ്റ്റാഫംഗങ്ങളുമാണ് മാതൃകാപരമായ ഈ സേവനം നിര്‍വഹിച്ചത്.

Related Articles
Next Story
Share it