റഷീദിന്റെ കൊലയിലേക്ക് നയിച്ചത് അമിത മദ്യപാനം; മരണകാരണം തലക്കേറ്റ മാരകമുറിവ്
കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. റഷീദിന്റെ സുഹൃത്ത് കൂടിയായ അഭിലാഷ് എന്ന ഹബീബ് എന്ന അബി (34) ആണ് റിമാണ്ടിലായത്. ഉളിയത്തടുക്കയിലെ ഷാനവാസ് എന്ന ഷാനുവിനെ 2019ല്‍ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപം വെച്ച് മദ്യലഹരിയില്‍ റഷീദും അബിയും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും […]

കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. റഷീദിന്റെ സുഹൃത്ത് കൂടിയായ അഭിലാഷ് എന്ന ഹബീബ് എന്ന അബി (34) ആണ് റിമാണ്ടിലായത്. ഉളിയത്തടുക്കയിലെ ഷാനവാസ് എന്ന ഷാനുവിനെ 2019ല്‍ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട റഷീദ്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപം വെച്ച് മദ്യലഹരിയില്‍ റഷീദും അബിയും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലയിലേക്ക് നീങ്ങിയത്. അമിത മദ്യപാനമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ രാത്രി 12 മണിവരെ ഇരുവരും ഒമ്പത് പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം ഉപയോഗിച്ചിരുന്നതായി വിവരമുണ്ട്. പല സ്ഥലങ്ങളില്‍ നിന്നായാണ് ഇവര്‍ മദ്യം കഴിച്ചത്. അതിനിടെ ഇരുവരും തമ്മില്‍ പല സ്ഥലങ്ങളില്‍ വെച്ചും വാക് തര്‍ക്കവും തമ്മില്‍ കൊലവിളിയും നടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി 12 മണിയോടെയാണ് ഇരുവരും കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപം എത്തിയത്. ഇവിടെ സ്ഥിരമായി എത്തി മദ്യപിച്ചിരുന്നതായി വിവരമുണ്ട്. കല്ലുകള്‍ അടുക്കിവെച്ച് വൈദ്യുതി തൂണ്‍ വെച്ച് അതിലിരുന്നാണ് മദ്യപിക്കുന്നത്. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും അതിനിടെ അബി റഷീദിനെ ഇരിപ്പിടത്തില്‍ നിന്ന് താഴേക്ക് വലിച്ചിട്ട് നെഞ്ചിന് ആഞ്ഞുചവിട്ടുകയും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കരിങ്കല്ല് എടുത്ത് തലയുടെ വലത് ഭാഗത്തേക്ക് ഇടിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. റഷീദ് മരിച്ചെന്ന് ഉറപ്പായതോടെ ഇരുകാലുകളും പിടിച്ചുവലിച്ച് മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടിടുകയും തുടര്‍ന്ന് അബി ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പെര്‍വാട്ടെ ആളൊഴഞ്ഞ വീട്ടില്‍ വെച്ച് അബി പിടിയിലാവുന്നത്.
പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ റഷീദിന്റെ മയ്യത്ത് കുമ്പള ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
തലക്കേറ്റ മാരക മുറിവും അമിതമായി ചോര വാര്‍ന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അറസ്റ്റിലായ അബി നേരത്തേയും നിരവധി കേസുകളില്‍ പ്രതിയാണ്.