മംഗളൂരു മുല്‍ക്കിയില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ പാറക്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത മുല്‍ക്കിയില്‍ സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. കട്ടീലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുണ്ടുകൂര്‍ സ്വദേശി ഹരീഷ് സാലിയനാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് തോക്കൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുരുകനെ (46) അറസ്റ്റ് ചെയ്തു. നിര്‍മാണ മേഖലയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം സംഘട്ടനത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുള്‍ക്കി ബസ് സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് കാര്‍ പാര്‍ക്കിംഗ് സൈറ്റിന് സമീപമാണ് […]

മംഗളൂരു: മംഗളൂരുവിനടുത്ത മുല്‍ക്കിയില്‍ സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. കട്ടീലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുണ്ടുകൂര്‍ സ്വദേശി ഹരീഷ് സാലിയനാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് തോക്കൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുരുകനെ (46) അറസ്റ്റ് ചെയ്തു. നിര്‍മാണ മേഖലയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം സംഘട്ടനത്തിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുള്‍ക്കി ബസ് സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് കാര്‍ പാര്‍ക്കിംഗ് സൈറ്റിന് സമീപമാണ് സംഭവം.രീഷ് സാലിയനും മുരുകനും കൊത്തുപണിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. കിന്നിഗോളിയില്‍ നിന്ന് ശനിയാഴ്ചയാണ് ഇവര്‍ മുല്‍ക്കിയിലെത്തിയത്. അവിടെനിന്ന് ബപ്പനാട് ക്ഷേത്രദര്‍ശനം നടത്തി. ഹരീഷ് പൂജ കഴിഞ്ഞ് മുരുകന്‍ കാത്ത് നില്‍ക്കുന്നിടത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും മുല്‍ക്കിയിലെ ഒരു ബാറില്‍ പോയി മദ്യപിച്ചു. പുറത്ത് വന്നതിന് ശേഷം ഇവര്‍ വഴക്കുണ്ടാക്കുന്നത് കണ്ട് ആളുകള്‍ കൂടുകയും ഇവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് പുനരൂര്‍ പെട്രോള്‍ ബങ്കിന് മുന്നിലെ കാര്‍ പാര്‍ക്കിങ്ങിലെത്തി വീണ്ടും വാക്കേറ്റമുണ്ടായി. ഹരീഷ് താഴെ വീണതോടെ മുരുകന്‍ ഹരീഷിന്റെ തലയില്‍ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെ തോക്കൂരിലെ വീട്ടില്‍ നിന്ന് മുരുകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനും ഹരീഷും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

Related Articles
Next Story
Share it