മംഗളൂരുവില്‍ റോഡരികില്‍ നിന്ന് വീണുകിട്ടിയ 10 ലക്ഷം രൂപ രണ്ടുപേര്‍ പങ്കിട്ടെടുത്തു; വിവരമറിഞ്ഞെത്തിയ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു, കുഴല്‍പ്പണമെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരുവില്‍ റോഡരികില്‍ നിന്ന് വീണുകിട്ടിയ 10 ലക്ഷം രൂപ രണ്ടുപേര്‍ പങ്കിട്ടെടുത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കുഴല്‍പ്പണമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള പണത്തെക്കുറിച്ച് അന്വേഷിച്ച് അവകാശികള്‍ ആരും എത്താതിരുന്നതിനാലാണ് കുഴല്‍പ്പണമാണെന്ന സംശയം ഉയര്‍ന്നത്. മെക്കാനിക്കായ കന്യാകുമാരി സ്വദേശി പി ശിവരാജിനെ(49) യാണ് വീണുകിട്ടിയ പണവുമായി മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോണ്ടലിലെ കൃഷ്ണനഗറിലാണ് ശിവരാജ് താമസം. ശിവരാജിന്റെ ഭാര്യ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മകള്‍ ഹോസ്റ്റലില്‍ താമസിച്ച് കോളേജില്‍ പഠിക്കുന്നു. മദ്യപാനിയായ […]

മംഗളൂരു: മംഗളൂരുവില്‍ റോഡരികില്‍ നിന്ന് വീണുകിട്ടിയ 10 ലക്ഷം രൂപ രണ്ടുപേര്‍ പങ്കിട്ടെടുത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കുഴല്‍പ്പണമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള പണത്തെക്കുറിച്ച് അന്വേഷിച്ച് അവകാശികള്‍ ആരും എത്താതിരുന്നതിനാലാണ് കുഴല്‍പ്പണമാണെന്ന സംശയം ഉയര്‍ന്നത്. മെക്കാനിക്കായ കന്യാകുമാരി സ്വദേശി പി ശിവരാജിനെ(49) യാണ് വീണുകിട്ടിയ പണവുമായി മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ബോണ്ടലിലെ കൃഷ്ണനഗറിലാണ് ശിവരാജ് താമസം. ശിവരാജിന്റെ ഭാര്യ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മകള്‍ ഹോസ്റ്റലില്‍ താമസിച്ച് കോളേജില്‍ പഠിക്കുന്നു. മദ്യപാനിയായ ശിവരാജ് വീട്ടില്‍ പോകാറില്ല. ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. നിര്‍ത്തിയിട്ട ബസിലാണ് രാത്രി ഉറങ്ങാറുള്ളത്.
കഴിഞ്ഞ ദിവസം മംഗളൂരു പമ്പ്‌വെല്‍ മേല്‍പ്പാലത്തിന് സമീപത്തെ വൈന്‍ ഷോപ്പില്‍ പോയി ബീഡി വലിക്കുകയായിരുന്നു ശിവരാജ്. സമീപത്തെ ബൈക്ക് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗ് വീണിരുന്നു. ഒരു തൊഴിലാളി ഇതേ ബാഗ് നോക്കുന്നുണ്ടായിരുന്നു. എന്തിനാണ് തൊഴിലാളി തന്നെ തുറിച്ചുനോക്കുന്നതെന്ന് ശിവരാജ് ചോദിച്ചപ്പോള്‍ ബാഗിനുള്ളില്‍ എന്തോ ഉണ്ടെന്ന് പറഞ്ഞു. തൊഴിലാളിയും ശിവരാജും ചേര്‍ന്ന് ബാഗ് തുറന്നപ്പോള്‍ 500, 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ട് ഞെട്ടി. ഇരുവരും അതേ വൈന്‍ ഷോപ്പില്‍ പോയി കുറച്ച് മദ്യം കഴിച്ചു. തുടര്‍ന്ന് ഉള്ളാളിലേക്കുള്ള സര്‍വീസ് റോഡിലൂടെ നടക്കുകയായിരുന്നു. അരകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ശിവരാജിനോട് തൊഴിലാളി തനിക്കുള്ള വിഹിതം ചോദിച്ചു. 500 രൂപയുടെയും 2000 രൂപയുടെയും ഓരോ കെട്ടുകളാണ് ശിവരാജ് ഇയാള്‍ക്ക് നല്‍കിയത്. ബാക്കിയുള്ള മൂന്ന് നോട്ടുകളുടെ കെട്ടുകള്‍ ശിവരാജ് അരക്കെട്ടിലും രണ്ട് കെട്ടുകള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലും തിരുകി. തുടര്‍ന്ന് ശിവരാജ് വൈന്‍ ഷോപ്പില്‍ പോയി വീണ്ടും മദ്യം കഴിച്ചു. അപ്പോഴേക്കും ആരോ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീറ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശിവരാജ് മദ്യലഹരിയില്‍ നിന്ന് മോചിതനായപ്പോള്‍ പണത്തെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍, തനിക്ക് ഇത് റോഡരികില്‍ നിന്ന് ലഭിച്ചതായും രണ്ട് കെട്ടുകള്‍ മറ്റൊരാള്‍ക്ക് നല്‍കിയതായും വെളിപ്പെടുത്തി. അടുത്ത ദിവസം ശിവരാജിനൊപ്പം പൊലീസ് തൊഴിലാളിയെ തിരഞ്ഞുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പണം കങ്കനാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Related Articles
Next Story
Share it