മദ്യലഹരിയില്‍ പോലീസ് വാഹനവുമായി സ്ഥലം വിട്ടു; യുവ ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മദ്യലഹരിയില്‍ പോലീസ് വാഹനവുമായി യുവ ഡോക്ടര്‍ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ആര്‍ക്കോണം സ്വദേശിയായ എസ്. മുത്തു ഗണേഷാണ് (31) പോലീസ് പട്രോളിംഗ് വാഹനവുമായി കടന്നുകളഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കില്‍പ്പോക് പോലീസ് പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തതോടെ പോലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും സമീപത്തുണ്ടായിരുന്ന പോലീസ് വാഹനവുമായി കടന്നുകളയുകയുമായിരുന്നു. പോലീസ് മറ്റൊരു കാറില്‍ […]

ചെന്നൈ: മദ്യലഹരിയില്‍ പോലീസ് വാഹനവുമായി യുവ ഡോക്ടര്‍ സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ആര്‍ക്കോണം സ്വദേശിയായ എസ്. മുത്തു ഗണേഷാണ് (31) പോലീസ് പട്രോളിംഗ് വാഹനവുമായി കടന്നുകളഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കില്‍പ്പോക് പോലീസ് പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തതോടെ പോലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും സമീപത്തുണ്ടായിരുന്ന പോലീസ് വാഹനവുമായി കടന്നുകളയുകയുമായിരുന്നു.

പോലീസ് മറ്റൊരു കാറില്‍ കയറി പ്രതിയെ പിന്തുടരുകയും ഏറെ ദൂരം പിന്നിട്ടശേഷം മുത്തുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it