മംഗളൂരു മയക്കുമരുന്ന് കേസ്; സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെ പരാമര്‍ശം
മംഗളൂരു: മംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെയും പരാമര്‍ശം. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അനുശ്രീ മംഗളൂരു മയക്കുമരുന്ന് മാഫിയാസംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതിന് പുറമെ ലഹരിക്കടത്തിന് സഹായിച്ചിരുന്നുവെന്ന രണ്ടാം പ്രതി കിഷോര്‍ അമന്‍ ഷെട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്. കിഷോര്‍ ഷെട്ടിയുടെ മൊഴി പ്രകാരം അനുശ്രീ തന്റെ മുറിയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നുവെന്നും കിഷോറിനും തരുണിനുമൊപ്പം അനുശ്രീയും നിരവധി തവണ മയക്കുമരുന്ന് […]

മംഗളൂരു: മംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി അനുശ്രീക്കെതിരെയും പരാമര്‍ശം. പ്രമുഖ ടെലിവിഷന്‍ അവതാരകയും നടിയുമായ അനുശ്രീ മംഗളൂരു മയക്കുമരുന്ന് മാഫിയാസംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതിന് പുറമെ ലഹരിക്കടത്തിന് സഹായിച്ചിരുന്നുവെന്ന രണ്ടാം പ്രതി കിഷോര്‍ അമന്‍ ഷെട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്. കിഷോര്‍ ഷെട്ടിയുടെ മൊഴി പ്രകാരം അനുശ്രീ തന്റെ മുറിയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നുവെന്നും കിഷോറിനും തരുണിനുമൊപ്പം അനുശ്രീയും നിരവധി തവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുമാണ് കുറ്റപത്രത്തില്‍ ചേര്‍ക്കപ്പെട്ട മൊഴിയിലുള്ളത്. 2007-08 വര്‍ഷത്തില്‍ ഒരു റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് തരുണിന്റെ മുറിയില്‍ അനുശ്രീയുടെ നൃത്ത പരിശീലനം നടത്തിയിരുന്നു. ആ സമയത്ത് അനുശ്രീ മയക്കു മരുന്ന് വാങ്ങി മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു പതിവ്. ഭക്ഷണത്തിന് മുമ്പ് സ്വയം കഴിക്കുന്നതിനൊപ്പം നടി മറ്റുള്ളവര്‍ക്കും അത് നല്‍കാറുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി. കുറ്റപത്രത്തില്‍ പേര് വന്നതോടെ കേസ് അനുശ്രീക്കും വെല്ലുവിളിയായി മാറിയിട്ടുണ്ട്.