ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് പാര്‍സലില്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് മണിപ്പാലിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി

മംഗളൂരു: ആവശ്യക്കാര്‍ക്ക് പാര്‍സലായി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാലിലെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹുബ്ബള്ളിയിലെ ഉമേഷി(22)നെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജിനാസിനെ(25) കങ്കനാടി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 16.8 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെടുത്തിരുന്നു. രജിസ്റ്റര്‍ ചെയ്ത പാര്‍സലിലൂടെ തന്റെ രണ്ട് കൂട്ടാളികള്‍ക്ക് മയക്കുമരുന്ന് അയച്ചതായി […]

മംഗളൂരു: ആവശ്യക്കാര്‍ക്ക് പാര്‍സലായി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാലിലെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹുബ്ബള്ളിയിലെ ഉമേഷി(22)നെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജിനാസിനെ(25) കങ്കനാടി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 16.8 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നും കണ്ടെടുത്തിരുന്നു. രജിസ്റ്റര്‍ ചെയ്ത പാര്‍സലിലൂടെ തന്റെ രണ്ട് കൂട്ടാളികള്‍ക്ക് മയക്കുമരുന്ന് അയച്ചതായി അജിനാസ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉമേഷ് കുടുങ്ങിയത്. കോവിഡ് കാലത്ത് മയക്കുമരുന്ന് വില്‍പ്പനക്കാര്‍ രജിസ്റ്റര്‍ ചെയ്ത പാര്‍സലുകള്‍ വഴി വ്യാപകമായി മയക്കുമരുന്ന് എത്തിച്ചുകൊടുത്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

Related Articles
Next Story
Share it