കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ചെര്‍ളടുക്കത്ത് നടത്തിയ പരിശോധനയില്‍ 10 ഗ്രാം കഞ്ചാവും 0.045 ഗ്രാം മെത്തഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കത്തെ സി.എച്ച് നൗഷാദ് അലി (24) ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളി, പ്രിവന്റീവ് ഓഫീസര്‍ വി. പ്രശാന്ത് കുമാര്‍, കെ. നൗഷാദ്, കെ.ആര്‍ പ്രജിത്, കെ. സതീശന്‍, സോനു സെബാസ്റ്റ്യന്‍, പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധക […]

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ചെര്‍ളടുക്കത്ത് നടത്തിയ പരിശോധനയില്‍ 10 ഗ്രാം കഞ്ചാവും 0.045 ഗ്രാം മെത്തഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കത്തെ സി.എച്ച് നൗഷാദ് അലി (24) ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളി, പ്രിവന്റീവ് ഓഫീസര്‍ വി. പ്രശാന്ത് കുമാര്‍, കെ. നൗഷാദ്, കെ.ആര്‍ പ്രജിത്, കെ. സതീശന്‍, സോനു സെബാസ്റ്റ്യന്‍, പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസി. ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയും സംഘവും ചട്ടഞ്ചാലില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 34.56 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. പ്രതി മുഹമ്മദ് ഷാന്‍ഫാത്തിനെ അറസ്റ്റ് ചെയ്തു. ടാറ്റ ഇന്‍ഡിക കാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ അന്വേഷണത്തിന് പ്രതിയെയും തൊണ്ടിമുതലുകളും കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് കൈമാറി. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എ ക്രിസ്റ്റിന്‍, സോനു സെബാസ്റ്റ്യന്‍, വി. മഞ്ചുനാഥന്‍, കെ. സതീശന്‍, കെ. നൗഷാദ്, കെ.ആര്‍ പ്രജിത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it