കാഞ്ഞങ്ങാട്: മയക്കുമരുന്ന്, ലഹരി കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിതരണ സംഘത്തിലെ പ്രധാന കണ്ണിക്കെതിരെ കാപ്പ ചുമത്തി.
ഞാണിക്കടവ് അഫ്‌സല്‍ മന്‍സിലിലെ അര്‍ഷാദി (32)നെയാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ്, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് അര്‍ഷാദ്. ഒന്നില്‍ കൂടുതല്‍ മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെയും അവരെ വില്‍പ്പനക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. പിടിച്ചുപറി, മാനഭംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി അര്‍ഷാദിനെതിരെ പത്തിലധികം കേസുകളുണ്ട്.