ലഹരി വിപത്ത്: സര്‍ക്കാര്‍ നടപടി സ്വീകരിക്കണം-അമാനീസ്

കാസര്‍കോട്: ലഹരിയുടെ പിടിവലയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും നിലവില്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന മദ്യ നയത്തില്‍ നിന്നും പ്രതീക്ഷാവഹമായൊരു തിരുത്തല്‍ അനിവാര്യമാണെന്നും കാസര്‍കോട് അമാനീസ് സമ്മിറ്റ് പ്രമേയം അഭിപ്രായപ്പെട്ടു. യോഗം സയ്യിദ് അബ്ദുസ്സലാം അമാനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അമാനി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഗഫൂര്‍ അമാനി കന്തല്‍ സ്വാഗതം പറഞ്ഞു. എ.ജി. ഷൗക്കത്ത് അമാനി ഉദ്ഘാടനം ചെയ്തു. റഫീഖ് അമാനി തട്ടുമ്മല്‍ വിഷയാവതരണം നടത്തി. മുഹമ്മദ് അമാനി ബെളിഞ്ചം, അബൂബക്കര്‍ അമാനി ഗാളിമുഖം […]

കാസര്‍കോട്: ലഹരിയുടെ പിടിവലയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും നിലവില്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന മദ്യ നയത്തില്‍ നിന്നും പ്രതീക്ഷാവഹമായൊരു തിരുത്തല്‍ അനിവാര്യമാണെന്നും കാസര്‍കോട് അമാനീസ് സമ്മിറ്റ് പ്രമേയം അഭിപ്രായപ്പെട്ടു. യോഗം സയ്യിദ് അബ്ദുസ്സലാം അമാനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അമാനി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഗഫൂര്‍ അമാനി കന്തല്‍ സ്വാഗതം പറഞ്ഞു. എ.ജി. ഷൗക്കത്ത് അമാനി ഉദ്ഘാടനം ചെയ്തു. റഫീഖ് അമാനി തട്ടുമ്മല്‍ വിഷയാവതരണം നടത്തി. മുഹമ്മദ് അമാനി ബെളിഞ്ചം, അബൂബക്കര്‍ അമാനി ഗാളിമുഖം പ്രസംഗിച്ചു. ഭാരവാഹികള്‍: സയ്യിദ് അബ്ദുസ്സലാം അമാനി ആദൂര്‍ (പ്രസി.), അബ്ദുല്‍ ഗഫൂര്‍ അമാനി കന്തല്‍ (സെക്ര.), അബൂബക്കര്‍ അമാനി ഗാളിമുഖം (ഫിനാന്‍സ് സെക്ര.), അബ്ദുല്‍ ഖാദര്‍ അമാനി പുണ്ടൂര്‍, അബൂബക്കര്‍ അമാനി പാത്തൂര്‍ (വൈസ് പ്രസി.), ഹമീദ് അമാനി ഗുണാജ, റസാഖ് അമാനി മഞ്ചേശ്വരം, ഫാറൂഖ് അമാനി മഞ്ചേശ്വരം (ജോ.സെക്ര.). ഫാറൂഖ് അമാനി നന്ദി പറഞ്ഞു.

Related Articles
Next Story
Share it