ബെംഗളൂരുവില്‍ നിശാ പാര്‍ട്ടി നടത്തിയതിന് നാല് മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 28 പേര്‍ പോലീസ് പിടിയിലായി. പിടിയിലായവരില്‍ നാല് മലയാളി യുവതികളുമുണ്ട്. നിരോധിത ലഹരി വസ്തുക്കളടക്കം ഉപയോഗിച്ചായിരുന്നു നഗരത്തിലെ അനേക്കല്‍ പ്രദേശത്തുള്ള ഗ്രീന്‍വാലി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. ബെംഗളൂരുവിലെ ഐടി ജീവനക്കാരും, കോളജ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികള്‍, ഗോവ സ്വദേശിയായ ഒരു ഡി.ജെ എന്നിവരും പിടിയിലായവരിലുണ്ട്. ശനിയാഴ്ച രാത്രി തുടങ്ങിയ ആഘോഷങ്ങള്‍ രാവിലെ വരെ നീണ്ടു. മലയാളിയായ അഭിലാഷ് എന്നയാളാണ് നിശാപാര്‍ട്ടിയുടെ സംഘാടകനെന്നാണ് പോലീസ് നല്‍കുന്ന വിവരം. […]

ബെംഗളൂരു: ബെംഗളൂരുവില്‍ നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 28 പേര്‍ പോലീസ് പിടിയിലായി. പിടിയിലായവരില്‍ നാല് മലയാളി യുവതികളുമുണ്ട്. നിരോധിത ലഹരി വസ്തുക്കളടക്കം ഉപയോഗിച്ചായിരുന്നു നഗരത്തിലെ അനേക്കല്‍ പ്രദേശത്തുള്ള ഗ്രീന്‍വാലി റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. ബെംഗളൂരുവിലെ ഐടി ജീവനക്കാരും, കോളജ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികള്‍, ഗോവ സ്വദേശിയായ ഒരു ഡി.ജെ എന്നിവരും പിടിയിലായവരിലുണ്ട്.

ശനിയാഴ്ച രാത്രി തുടങ്ങിയ ആഘോഷങ്ങള്‍ രാവിലെ വരെ നീണ്ടു. മലയാളിയായ അഭിലാഷ് എന്നയാളാണ് നിശാപാര്‍ട്ടിയുടെ സംഘാടകനെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളും പോലീസ് പിടിയിലാണ്. ഉഗ്രം എന്ന ആപ്ലിക്കേഷനിലൂടെയാണ് ആളുകളെ സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേരള രജിട്രേഷനിലുള്ള വാഹനങ്ങളടക്കം 21 വാഹനങ്ങളും ബെംഗളൂരൂ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഉഗ്രം എന്ന ആപ്ലിക്കേഷനിലൂടെ ബെംഗളൂരുവിലെ ഐടി ജീവനക്കാരും കോളജേ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധി പേര്‍ സ്ഥിരമായി ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന. ബെംഗളൂരു പോലീസ് പ്രത്യേക സംഘമായാണ് അനേക്കലില്‍ എത്തി പരിശോധന നടത്തിയത്.

Related Articles
Next Story
Share it