മംഗളൂരുവില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നു; മയക്കുമരുന്ന് മാഫിയാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി (24), ചേതന്‍ (23) എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരില്‍ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്.കുട്ടിയെ കബളിപ്പിക്കാന്‍ പ്രതികളില്‍ ഒരാള്‍ ആളൊഴിഞ്ഞ റോഡില്‍ വീണു. കൗമാരക്കാരന്‍ റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ തന്നെ എഴുന്നേല്‍പ്പിക്കണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരാള്‍ കൂടിയെത്തുകയും പതിനാറുകാരനെ ബലം പ്രയോഗിച്ച് എടിഎമ്മില്‍ […]

മംഗളൂരു: മംഗളൂരുവില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി (24), ചേതന്‍ (23) എന്നിവരെയാണ് സൂറത്ത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരില്‍ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കബളിപ്പിക്കാന്‍ പ്രതികളില്‍ ഒരാള്‍ ആളൊഴിഞ്ഞ റോഡില്‍ വീണു. കൗമാരക്കാരന്‍ റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ തന്നെ എഴുന്നേല്‍പ്പിക്കണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടു. എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരാള്‍ കൂടിയെത്തുകയും പതിനാറുകാരനെ ബലം പ്രയോഗിച്ച് എടിഎമ്മില്‍ കയറ്റി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ബാറില്‍ കൊണ്ടുപോയി കൗമാരക്കാരന്റെ പണം ഉപയോഗിച്ച് മദ്യം കഴിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ കൗമാരക്കാരനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

Related Articles
Next Story
Share it