വാടക വീട് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പന; പിടിയിലായ മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വിദ്യാനഗര്‍: വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്ത മൂന്ന് യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീര്‍ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ് (21), പാണത്തൂര്‍ ബാപ്പങ്കയത്തെ എം.എ. ആരീഫ് (24) എന്നിവരെയാണ് എം.ഡി.എം.എ. മയക്കുമരുന്നുമായി വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി. മനോജിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തത്. ഇവരെത്തിയ രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിവന്നത്. ആറങ്ങാടിയിലെ ഷഫീഖാണ് വീട് […]

വിദ്യാനഗര്‍: വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്ത മൂന്ന് യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീര്‍ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ് (21), പാണത്തൂര്‍ ബാപ്പങ്കയത്തെ എം.എ. ആരീഫ് (24) എന്നിവരെയാണ് എം.ഡി.എം.എ. മയക്കുമരുന്നുമായി വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി. മനോജിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തത്. ഇവരെത്തിയ രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിവന്നത്. ആറങ്ങാടിയിലെ ഷഫീഖാണ് വീട് വാടകക്ക് എടുത്തിരുന്നത്. പിടിയിലായ സായി ഷമീറിന്റെ സഹോദരനാണ് ഷഫീഖ്. രാത്രികാലങ്ങളില്‍ കാറുകളിലും ബൈക്കുകളിലുമായി നിരവധിപേര്‍ മയക്കുമരുന്ന് തേടിയെത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന 20.75 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കെ.എല്‍.14 വി. 9437, കെ.എല്‍. 17 ജി. 6333 എന്നീ നമ്പറിലുള്ള കാറുകളാണ് പിടികൂടിയത്. വിദ്യാനഗര്‍ എസ്.ഐ. കെ. പ്രശാന്ത്, എ.എസ്.ഐ. രഘു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സലാം, ഉണ്ണികൃഷ്ണന്‍, സുധീരന്‍, സുദീപ് എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.