ലഹരി വ്യാപനത്തിനുള്ള കാരണം സര്‍ക്കാരിന്റെ തെറ്റായ നയം-എസ്.എസ്.എഫ്

മുള്ളേരിയ: ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ക്യാമ്പയിന്‍ നടത്തിയത് കൊണ്ടൊന്നും ലഹരി വ്യാപനത്തെ തടയാനാകില്ലെന്നും ആത്മാര്‍ത്ഥമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ലഹരി മുക്ത കേരളം എന്ന പരസ്യങ്ങളല്ല, അത് പുലരാനുള്ള നിയമ നടപടികളാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. സഫ്‌വാന്‍ ഹിമമിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, അബ്ദുറഹ്മാന്‍ സഖാഫി പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം, […]

മുള്ളേരിയ: ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ക്യാമ്പയിന്‍ നടത്തിയത് കൊണ്ടൊന്നും ലഹരി വ്യാപനത്തെ തടയാനാകില്ലെന്നും ആത്മാര്‍ത്ഥമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ലഹരി മുക്ത കേരളം എന്ന പരസ്യങ്ങളല്ല, അത് പുലരാനുള്ള നിയമ നടപടികളാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. സഫ്‌വാന്‍ ഹിമമിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, അബ്ദുറഹ്മാന്‍ സഖാഫി പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് സഖാഫി എരോല്‍, തസ്ലീം കുന്നില്‍ സംബന്ധിച്ചു. ഭാരവാഹികള്‍: നൗഷാദ് ഹിമമി മാസ്തികുണ്ട്(പ്രസി.), ഇര്‍ഷാദ് മയ്യളം(ജന.സെക്ര.), സാബിത്ത് ഹിമമി സഅദി കൊമ്പോട് (ഫിനാന്‍സ് സെക്ര.), സെക്രട്ടറിമാരായി സയ്യിദ് സ്വാലിഹ് അഹ്ദല്‍ ആദൂര്‍ അഷ്‌റഫ് സഖാഫി അഡൂര്‍, ഹാഫിസ് സജ്ജാദ് ഹിമമി സഖാഫി ആദൂര്‍, അബ്ദുല്‍ ഹമീദ് ഫാളിലി മയ്യളം ശാഹിദ് ഹികമി പൊവ്വല്‍, ശഫീഖ് ദേലംപാടി, അഷ്‌റഫ് മൂലടുക്കം, റിനാസ് ബെള്ളിപ്പാടി, ശാഹുല്‍ ഹമീദ് സഅദിയെയും തിരഞ്ഞെടുത്തു. ഉമൈല്‍ ഹിമമി സ്വാഗതവും ഇര്‍ഷാദ് മയ്യളം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it